ജീവന്​ ഭീഷണിയെന്ന്​ ഹണി പ്രീതി​െൻറ മുൻ ഭർത്താവ്

ചണ്ഡിഗഢ്: പീഡനക്കേസിൽ ജയിലിലായ ആൾദൈവം ഗുർമീത് റാം റഹീമി​െൻറ വളർത്തുമകളെന്ന് അവകാശപ്പെടുന്ന ഹണി പ്രീത് സിങ്ങി​െൻറ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിച്ചു. അജ്ഞാതർ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിശ്വാസ് ഗുപ്ത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതായി കാർണൽ സിറ്റി പൊലീസ് ഇൻസ്പെക്ടർ രജ്ബീർ സിങ് പറഞ്ഞു. ഹണി പ്രീതുമായി ഗുർമീതിന് അവിശുദ്ധബന്ധമുണ്ടെന്ന് വിശ്വാസ് ഗുപ്ത കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വധഭീഷണി. 1999 ലാണ് വിശ്വാസ് ഗുപ്ത ഹണി പ്രീതിനെ വിവാഹം കഴിക്കുന്നത്. ഗുർമീതി​െൻറ ആരാധകനായിരുന്ന വിശ്വാസ് ഗുപ്ത വിവാഹശേഷം ഹണി പ്രീതുമായി പതിവായി ഗുർമീതി​െൻറ ആശ്രമം സന്ദർശിച്ചിരുന്നു. 10 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ 2009 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് ഗുർമീത് ഹണി പ്രീതിനെ ദത്തെടുത്ത് വളർത്തുമകളാക്കിയെന്നാണ് പറയുന്നത്. പാപ്പാസ് എയ്ഞ്ചൽ എന്ന പേരിലാണ് ഹണി പ്രീത് അറിയപ്പെട്ടിരുന്നത്. പീഡനക്കേസിൽ ജയിലിലേക്ക് പോകുമ്പോഴും ഹണി പ്രീത് ഗുർമീതിനൊപ്പം ഉണ്ടായിരുന്നു. ശിക്ഷ വിധിച്ച ശേഷം, തനിക്ക് മകളെ പിരിയാനാകില്ലെന്നും അവളെയും ജയിലിൽ പാർപ്പിക്കണമെന്നും ഗുർമീത് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.