അരക്കിണർ: വെള്ളക്കെട്ടിൽ ചുറ്റപ്പെട്ട എറമുള്ളാടൻ വയൽ നിവാസികൾക്ക് ബുധനാഴ്ച സന്തോഷത്തിെൻറ ദിനമായിരുന്നു. ചിരകാല സ്വപ്നമായ ഫുട്പാത്തും ഡ്രെയ്നേജും കോർപറേഷെൻറ സഹകരണത്തോടെ യാഥാർഥ്യമായി. അരക്കിണർ അങ്ങാടിക്ക് സമീപം അവികസിത പ്രദേശമായ എറമുള്ളാടൻ വയൽ വർഷത്തിൽ എട്ടു മാസവും വെള്ളക്കെട്ടിലായിരുന്നു. 2016 -17 വർഷത്തെ കോർപറേഷൻ പ്ലാൻ ഫണ്ടിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പ്രദേശത്തെ ജനങ്ങൾ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം ഉപയോഗിച്ചാണ് ഗതാഗത യോഗ്യമായ ഫുട്പാത്തും ഡ്രെയ്നേജും നിർമിച്ചിരിക്കുന്നത്. കോർപറേഷനിലെ 52-ാം ഡിവിഷനിൽപ്പെട്ട സ്ഥലമാണിത്. പ്രദേശവാസികൾ എല്ലാ വീടുകളിലും മധുരപലഹാരം വിതരണം ചെയ്താണ് സന്തോഷം പ്രകടിപ്പിച്ചത്. 40 വീട്ടുകാർക്ക് ഉപകാരപ്രദമായ ഫുട്പാത്തിെൻറയും ഡ്രെയ്നേജിെൻറയും ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. കൗൺസിലർ പി.പി. ബീരാൻ കോയ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പേരോത്ത് പ്രകാശൻ, ഗിരിജ, പി.കെ. ഷാനിയ, രാഷ്ട്രീയ പ്രതിനിധികളായ ഹുസൈൻ, സലീം പാടത്ത്, മോഹൻ പൊറ്റക്കാട്ട്, കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എം. പ്രമോദ് സ്വാഗതവും കെ. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.