വിത്തുതേങ്ങ സംഭരണം അട്ടിമറിക്കാൻ നീക്കമെന്ന് ടാർഗറ്റ് ഒന്നര ലക്ഷമായി കുറച്ചു

കുറ്റ്യാടി: മേഖലയിൽ ഈ വർഷം സംഭരിക്കുന്ന വിത്തുതേങ്ങയുടെ എണ്ണം 1,40,000 ആയി കുറച്ചു. മുൻ വർഷം മൂന്നേകാൽ ലക്ഷം സംഭരിച്ചിരുന്നു. കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകളിൽനിന്ന് നാടൻ ഇനമായ wcT തേങ്ങ സംഭരിക്കാൻ 63 ലക്ഷം മാത്രമാണ് കൃഷിവകുപ്പ് വകയിരുത്തിയത്. അടുത്ത കാലത്തൊന്നും ഇത്രയധികം കുറവു വരുത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ കൊല്ലം തേങ്ങ സംഭരിച്ച വകയിൽ കർഷകർക്ക് 7,500 തേങ്ങയുടെ വില നൽകാനും ബാക്കിയാണ്. അനുവദിച്ച 63 ലക്ഷത്തിൽനിന്ന് ആ തുകയും വെട്ടിക്കുറക്കേണ്ടിവരുമത്രെ. തേങ്ങക്കും തെങ്ങിൻ തൈകൾക്കുമെല്ലാം വില കൂടിയ സാഹചര്യത്തിലാണ് സർക്കാറി​െൻറ തലതിരിഞ്ഞ നയമെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു. സ്ഥലം എം.എൽ.എക്ക് നിവേദനം നൽകിയിട്ടുണ്ട്. നിലപാട് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് കർഷക സംഘം കാവിലുമ്പാറ വില്ലേജ് കമ്മിറ്റി യോഗം പറഞ്ഞു. എ.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജൻ, ടി.എ. നാരായണൻകുട്ടി, കെ.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.