ബാലുശ്ശേരി: സംസ്ഥാന പാതയിലെ കുഴികൾ നികത്തി ജനമൈത്രി പൊലീസ്. ബാലുശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ ബ്ലോക്ക് റോഡ് ജങ്ഷനിലെ കുഴികളാണ് ബാലുേശ്ശരി ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ നികത്തിയത്. കുഴികളിൽ മഴവെള്ളം നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഏറെ പരാതികൾ ഉയർത്തിയെങ്കിലും പൊതുമരാമത്ത് അധികൃതർ അവഗണിക്കുകയായിരുന്നു. ഇതേതുടർന്നാണ് നാട്ടുകാരുടെ സഹകരണത്തോടെ ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ കുഴികൾ കോൺക്രീറ്റ് ചെയ്ത് നികത്തിയത്. ബാലുശ്ശേരി സി.െഎ കെ. സുഷീർ, എസ്.െഎ അനൂപ് ജി. മേനോൻ, സി.കെ. സുജിത് എന്നിവർ നേതൃത്വം നൽകി. ചക്രസ്തംഭന സമരം ബാലുശ്ശേരി: പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ പനങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചക്രസ്തംഭന സമരം നടത്തി. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ വേട്ടാളി ബസാറിൽ നടന്ന പ്രകടനത്തിനുശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം പി.കെ. രംഗീഷ്കുമാർ ഉദ്ഘാടനം ചെയ്തു. എം.വി. അഭിമന്യു അധ്യക്ഷത വഹിച്ചു. സിയാദ്, ൈശലേഷ് നിർമല്ലൂർ, ഗണേശൻ, എൻ.കെ. ഷാക്കിർ, റിൻഷാദ്, അരുൺ, പി. അബ്ദുൽ സലാം, മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.