മുസ്​ലിം ലീഗ്​ എക്​സിക്യൂട്ടീവ്​​ ക്യാമ്പ്​

കോഴിക്കോട്: വെള്ളിമാട്കുന്നിൽ സംഘടിപ്പിച്ച മുസ്ലിംലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എ. മജീദ് അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, സംസ്ഥാന കമ്മിറ്റിയംഗം എം.സി. മുഹമ്മദാജി, സി.കെ. ബദറുദ്ദീൻ എന്നിവർ ക്ലാസെടുത്തു. കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം പ്രസിഡൻറ് എസ്.വി. ഹസൻകോയ, ജനറൽ സെക്രട്ടറി എം.കെ. ഹംസ, വൈസ് പ്രസിഡൻറ് പി.എം. കോയ, വി. സുബൈർ, അഷ്റഫ് ഇൗസ്റ്റ് വെള്ളിമാട്കുന്ന് അഡ്വ. പി.എം. ബഷീർ, കെ.കെ. കുഞ്ഞുമോൻ, പി.എം. അബ്ദുൽ നാസർ, ടി.എച്ച്. അബ്ബാസ്, പി.എം. ഷബീർ, എൻ.കെ. അസീസ്, ഷബീർ തൈക്കണ്ടി, എൻ. മുഹമ്മദലി, പി.എം. റഫീക്ക്, എൻ. സിദ്ദീഖ്, ടി.എച്ച്. അബ്ദുൽ ജബാർ, പി.എം. ൈഫഹാസ്, എൻ.പി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. സഞ്ചരിക്കുന്ന സഹകരണ സ്റ്റോർ കോഴിക്കോട്: ചേവായൂർ സർവിസ് സഹകരണ ബാങ്കി​െൻറ സഞ്ചരിക്കുന്ന സഹകരണ സ്റ്റോർ ബാങ്ക് ചെയർമാൻ അഡ്വ. ജി.സി. പ്രശാന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന ബാങ്ക് മുൻ പ്രസിഡൻറ് വിശ്വനാഥൻ മാസ്റ്റർ സ്വീകരിച്ചു. വൈസ് ചെയർമാൻ കെ.പി. പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കെ.വി. സുബ്രഹ്മണ്യൻ, ടി. ലോഹിതാക്ഷൻ, എ.വി. അച്യുതാനന്ദൻ, ടി. രാജ എന്നിവർ സംബന്ധിച്ചു. ഡയറക്ടർ യു.പി. അബ്ദുറഹ്മാൻ സ്വാഗതവും ജനറൽ മാനേജർ പി. അനിത നന്ദിയും പറഞ്ഞു. സെമിനാർ സംഘടിപ്പിച്ചു കോഴിക്കോട്: ഗൾഫ് നാടുകളിലെ പ്രതിസന്ധിയും തദ്ദേശവത്കരണവും കാരണം കേരളത്തിലേക്കുള്ള ഗൾഫ് പണത്തി​െൻറ ഒഴുക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സമ്പദ്ഘടനക്ക് എന്ത് സംഭവിക്കുെമന്ന വിഷയത്തെക്കുറിച്ച് പ്രവാസി മീഡിയയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആറ്റേകായ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. 2020 ഒാടുകൂടി ഗൾഫ് നാടുകളിലുള്ള വിദേശികളിൽ അമ്പതുശതമാനം കുറയുമെന്നും ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കുക മലയാളികളെയാണെന്നും സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രഫ. വി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഡോ. എം. ജോർജ് തോമസ്, പി.എം. മുസ്തഫ, കെ. രാജീവൻ, അശോകൻ പെരുമണ്ണ, എം. സിദ്ദീഖ്, കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എൻ.ആർ.െഎ വെൽഫെയർ കമ്മിറ്റി സെക്രട്ടറി കുളമുട്ടം അഷ്റഫ് മോഡറേറ്ററായിരുന്നു. രാജൻ വേങ്ങേരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.