കോഴിക്കോട്: അന്യായമായി ഗൃഹനാഥനെ കസ്റ്റഡിയിൽവെച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. ചേവായൂർ സി.െഎയായിരുന്ന എ.വി. ജോൺ, എസ്.െഎയായിരുന്ന ബി.കെ. സിജു, ഗ്രേഡ് എസ്.െഎ ബാബു, സീനിയർ സി.പിഒമാരായിരുന്ന മുഹമ്മദ് ഷാഫി, രൺധീർ, ഡ്രൈവർ അജിത്കുമാർ എന്നിവർക്കെതിെര അന്വേഷണം നടത്താനാണ് കോഴിക്കോട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രാജീവൻ ഉത്തരവിട്ടത്. പേരാമ്പ്ര ചാലിക്കര സ്വദേശി കോമത്ത് അഷ്റഫ് നൽകിയ പരാതിയിൽ പ്രാഥമിക വിസ്താരത്തിനും വാദത്തിനും ശേഷമാണ് അേന്വഷണത്തിന് ഉത്തരവിട്ടത്. പരാതിക്കാരൻ കുടുംബത്തോടൊപ്പം കാസർകോട് ചീമേനി ചെമ്പ്രാങ്കാനത്ത് താമസിക്കുേമ്പാൾ 2014 ജൂൺ ആറുമുതൽ 11വരെ ചേവായൂർ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ വെക്കുകയായിരുന്നുവെത്ര. പിന്നീട് കള്ളക്കേസിൽ ഉൾപ്പെടുത്തിയെന്നുമായിരുന്നു പരാതി. ................... kc6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.