must...................................................................... മജ്ലിസ് ഫെസ്റ്റ്: സ്വാഗതസംഘം ഒാഫിസ് തുറന്നു കുന്ദമംഗലം: കോഴിക്കോട്, വയനാട് ജില്ലകളിലെ മജ്ലിസ് മദ്റസ വിദ്യാർഥികളുടെ കലോത്സവം 'മജ്ലിസ് ഫെസ്റ്റ്' സ്വാഗതസംഘം ഒാഫിസ് തുറന്നു. കുന്ദമംഗലം പഴയ ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് എം.സി. സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു. ഒക്ടോബർ രണ്ടിന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം. കൺവീനർ അസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം, ബാബു നെല്ലൂളി, എൻ.എം. യൂസുഫ്, ടി. ചക്രായുധൻ, ബഷീർ പുതുക്കുടി, ശിഹാബ് പാലക്കൽ, കെ. സുന്ദരൻ, ഒ. വേലായുധൻ, നൗഷാദ് തെക്കയിൽ, ഇ.പി. ലിയാഖത്ത് അലി തുടങ്ങിയവർ സംസാരിച്ചു. എം. സിബ്ഹത്തുല്ല സ്വാഗതവും പി.എം. ഷരീഫുദ്ദീൻ നന്ദിയും പറഞ്ഞു. പടം: kgm 1 കുന്ദമംഗലത്ത് നടക്കുന്ന മജ്ലിസ് ഫെസ്റ്റിെൻറ സ്വാഗതസംഘം ഒാഫിസ് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് എം.സി. സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.