ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പാർക്കിങ് ഏരിയ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഒക്ടോബർ 11നകം ഇരുകൂട്ടരും ഇതിനായി ചർച്ച നടത്തി വിവരം സുപ്രീംകോടതിയെ ധരിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ പാർക്കിങ് സ്ഥലം ഉണ്ടാക്കാൻ കേരള സർക്കാർ തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് തമിഴ്നാട് സർക്കാർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നേരത്തെ ഹരജിക്ക് മറുപടി നൽകാൻ കേരളത്തിന് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.