മാനാഞ്ചിറ^വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്​ 50 കോടി ലഭിച്ചു: പ്രക്ഷോഭം തുടരുമെന്ന്​ ആക്​ഷൻ കമ്മിറ്റി

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് 50 കോടി ലഭിച്ചു: പ്രക്ഷോഭം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി സർക്കാർ അനുവദിച്ച 50 കോടി ജില്ല ഭരണകൂടത്തിന് ലഭിച്ചു. 2017 മേയ് 26ന് 714ാം നമ്പർ ഉത്തരവ് പ്രകാരം സർക്കാർ അനുവദിച്ച പണമാണ് മൂന്നുമാസത്തിനകം തന്നെ കലക്ടറുടെ അക്കൗണ്ടിലെത്തിയത്. എന്നാൽ, ഇതുവരെ ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തവരുടെ നഷ്ടപരിഹാര തുക നൽകുവാൻ മാത്രമേ ഈ തുക കൊണ്ട് കഴിയുകയുള്ളൂവെന്നതിനാൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. രേഖകൾ വാങ്ങിച്ച ബാക്കിയുള്ള ഭൂ ഉടമകളുടെ സ്ഥലമേറ്റെടുക്കുവാൻ അടിയന്തരമായി 100 കോടി രൂപ കൂടി അനുവദിച്ചാലേ രജിസ്റ്റർ നടപടികളുമായി മുന്നോട്ടു പോവാനാവുള്ളൂ. കടകൾ ഒഴിഞ്ഞുകൊടുത്ത കച്ചവടക്കാരുടെയും തൊഴിലാളികളുടെയും നഷ്ടപരിഹാര തുക നൽകാനുമുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക് ആവശ്യമുള്ള ഫണ്ട് നൽകാമെന്ന് ദിവസങ്ങൾക്കുമുമ്പ് അറിയിച്ചിരുന്നു. എന്നാൽ, തുടർനടപടികൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച പ്രക്ഷോഭം തുടരാനാണ് തീരുമാനം. െസപ്റ്റംബർ 25ന് ടൗൺഹാളിൽ മാധ്യമവാർത്തകളുടെ പ്രദർശനവും വിശദീകരണ സമ്മേളനവും നടക്കും. ഒക്ടോബർ രണ്ടിന് മാനാഞ്ചിറയിൽ റോഡ് ഉപരോധവും നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണനും സമരസഹായസമിതി ചെയർമാൻ തായാട്ട് ബാലനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.