പെൺകുട്ടികളുടെ ഫു​ട്​ബാൾ കോച്ചിങ്​ ക്യാമ്പ് ആരംഭിച്ചു

ഫറോക്ക്: ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളുടെ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. ഫറോക്ക് സബ് ജില്ലയിൽ ഗണപത് സ്‌കൂളിൽ മാത്രമാണ് പെൺകുട്ടികളുടെ ഫുട്‌ബാൾ ടീമുള്ളൂ. സ്പോർട്സ് കൗൺസിൽ കോച്ച് അമൃതയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. 16 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പി.ടി.എ പ്രസിഡൻറ് എം. ഗിരീഷ്, പ്രിൻസിപ്പൽ എ.പി. ഷക്കീല, കെ.എം. മനോഹരൻ, കെ.പി. സുബൈർ, കെ. രത്‌നാകരൻ, എം. ശ്രുതിധരൻ, എൻ.വി. വീരാൻകുട്ടി, കെ.പി. മോഹൻദാസ്, എസ്. ഏലസ്, ഇ.ബി. അശോക് കുമാർ എന്നിവർ സംസാരിച്ചു. പ്രവർത്തിക്കാത്ത പൊതു ശൗചാലയത്തിൽ യൂത്ത് കോൺഗ്രസ് റീത്ത് സമർപ്പിച്ചു ബേപ്പൂർ: ബസ്സ്റ്റാൻഡിലെ പൊതു ശൗചാലയം ആഴ്ചകളായി അടഞ്ഞുകിടക്കുന്നു. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ഇതുമൂലം വളരെ പ്രയാസപ്പെടുകയാണ്. നിരവധിതവണ കോർപറേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി എടുത്തില്ല. ഇതിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തി​െൻറ ഭാഗമായി റീത്ത്‌ സമർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രമേശ്‌ നമ്പിയത്ത്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡൻറ് രാജീവ്‌ തിരുവച്ചിറ, രാജേഷ് അച്ചാറമ്പത്ത്, എം. ഷെറി, ഹസീബ് അറക്കൽ, ടി.കെ. അരുൺ, ആഷിക് പിലാക്കൽ, സിജാർ കയ്യടിത്തോട്, അജിനാസ്, പി.കെ. അഫിയാഹ്, മനാഫ് മൂപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.