ഫറോക്ക്: പെട്രോൾ-, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അഹ്വാന പ്രകാരം 80 കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ച് നടന്ന ചക്ര സ്തംഭന സമരം ബേപ്പൂർ നിയോജക മണ്ഡലത്തിലും സംഘടിപ്പിച്ചു. അരീക്കാട് അങ്ങാടിയിൽ ബേപ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയും ദേശീയപാത ഉപരോധിച്ചും ചക്ര സ്തംഭന സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ടി. ഷഫ്നാസ് അലി അധ്യക്ഷത വഹിച്ചു. ബിജിത്ത് പിലാക്കാട്ട്, ഹെബീഷ് മാമ്പയിൽ, ഷാജി പറശ്ശേരി, എം. ഷെറിൻ, ഷബീർ അലി, പി. മുഹമ്മദ് റിയാസ്, എ. ഉണ്ണികൃഷ്ണൻ, പി. ബ്രിജേഷ്, മനീഷ് പെരുമ്പിൽ, എം.പി. ശങ്കർ, ജോബിഷ് പിലാക്കാട്ട്, സി.കെ. മണി, സച്ചിൻ പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.