നാദാപുരം: സംഘർഷ മുക്തവും സൗഹൃദപൂർണവുമായ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തനത്തിന് രൂപം നൽകാൻ വ്യാഴാഴ്ച കല്ലാച്ചിയിൽ സർവകക്ഷി ശിൽപശാല നടത്തുന്നു. ശിൽപശാലയിൽ വ്യാപാരസംഘടന പ്രവർത്തകരും ജന പ്രതിനിധികളും വിദ്യാഭ്യാസ, മാധ്യമ പ്രവർത്തകരും ഒരുമിക്കും. നാദാപുരം പഞ്ചായത്ത് ഹാളിൽ നടക്കുന്ന സംഗമത്തിെൻറ സംഘാടകർ കല്ലാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന 'അടയാളം' സാംസ്കാരിക വേദി പ്രവർത്തകരാണ്. നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഉള്ളുതുറന്ന ചർച്ച, പരിഹാരനിർദേശങ്ങൾ ഇവയെല്ലാം ഫലപ്രദമായി നടപ്പാക്കാനാവശ്യമായ സംഘടന സംവിധാനങ്ങൾ രൂപപ്പെടുത്തൽ എന്നിവയാണ് ശിൽപശാലയിൽ ഉദ്ദേശിക്കുന്നത്. കേരളം കർഷകർക്ക് ദുരിതഭൂമിയായി മാറി -എൻ. സുബ്രഹ്മണ്യൻ നാദാപുരം: വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്തതോടെ കേരളം കർഷകരുടെ ദുരിതഭൂമിയായി മാറിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ. നാദാപുരത്ത് കർഷക പ്രക്ഷോഭത്തിെൻറ ഭാഗമായി നടന്ന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽനിന്നുള്ള കർഷക പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജൻ, എ. സജീവൻ, കോരൻകോട്ട് മൊയ്‌തു, എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, എടക്കുനി അബ്‌ദുറഹിമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.