കോഴിക്കോട്: മ്യാൻമറിലെ റോഹിങ്ക്യൻ ജനതയോട് കാണിക്കുന്ന സമീപനമാണ് കാരശ്ശേരി ബാങ്കിനോട് സി.പി.എം കാണിക്കുന്നതെന്ന് ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന് അയച്ച കത്തിലാണ് ആരോപണം. കാരശ്ശേരി ബാങ്കിെൻറ സബ്സെൻറർ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിെൻറ ഭാഗമായി നടന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് സി.പി.എം പ്രകടനം നടത്തിയിരുന്നു. പൊലീസ് നടപടിയിൽ ഏരിയ സെക്രട്ടറിക്കടക്കം പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കത്ത്. രാമനാട്ടുകര സബ്സെൻററിനു 2013ൽ സർക്കാർ അനുമതി നൽകിയതാണെന്നും കത്തിൽ പറയുന്നു. ഇത് ബ്രാഞ്ചാക്കി മാറ്റാനും പിന്നീട് അനുമതി ലഭിച്ചു. ഒരു വീടിെൻറ വരാന്തയിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചിൽ മഴപെയ്താൽ വെള്ളം കയറുന്ന സ്ഥിതി ആയിരുന്നു. മെയിൻ റോഡിൽ ഒരുകെട്ടിടം വാടകക്ക് ലഭിച്ചപ്പോൾ അതിലേക്കു മാറുക മാത്രമാണ് ചെയ്തതെന്നു കത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.