മാവൂർ: രണ്ടു പേരെ ഡിഫ്തീരിയ രോഗസംശയത്തെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മാവൂരിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കി. പൈപ്പ്ലൈനിനു സമീപം മധ്യവയസ്കക്കും പാറമ്മലിൽ 13കാരനുമാണ് ഡിഫ്തീരിയ സംശയിക്കുന്നത്. ഇവരുടെ വീടിെൻറ പരിസരങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധപ്രവർത്തനങ്ങൾ നടത്തി. നേരേത്ത ഡിഫ്തീരിയ വാക്സിനേഷൻ എടുക്കാത്തവരെയും പൂർത്തിയാക്കാത്തവരെയും കെണ്ടത്തി കുത്തിവെപ്പ് നൽകി. രോഗികളുമായി ബന്ധം പുലർത്തിയവർക്ക് പ്രതിരോധ ഗുളികകൾ നൽകി. പരിസരപ്രദേശങ്ങളിൽ ഡിഫ്തീരിയ ലക്ഷണം ഉള്ളവരെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് പരിശോധന നടത്തി. രോഗലക്ഷണമുള്ള മറ്റാരെയും കണ്ടെത്താനായിട്ടില്ലെന്ന് ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ ഡോ. വി. ബിന്ദു പറഞ്ഞു. ആഗസ്റ്റ് ആദ്യത്തിൽ മാവൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോളറ സ്ഥിരീകരിക്കുകയും കൂടുതൽ പേർക്ക് രോഗലക്ഷണം കാണുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്ത് പരിധിയിൽ മൂന്നു പേർക്ക് ഡിഫ്തീരിയ കണ്ടെത്തിയിരുന്നു. സീസ്‌ക ഫുട്ബാൾ: ചെൽസി അണ്ടിക്കോട് ജേതാക്കൾ മാവൂർ: സീസ്‌ക മാവൂർ സംഘടിപ്പിച്ച ഏകദിന ഫൈവ്‌സ് ഫുട്ബാൾ ടൂർണമെൻറിൽ ഡബ്ല്യു.എഫ്.സി വള്ളിക്കുന്നിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ചെൽസി അണ്ടിക്കോട് ജേതാക്കളായി. മാവൂർ എസ്.എഫ്.ഡി ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറിലെ ജേതാക്കൾക്ക് തയ്യിൽ മൻസൂർ അലി മെമ്മോറിയൽ ട്രോഫി അബു സുൽത്താൻ അഷ്‌റഫ് സമ്മാനിച്ചു. കെ.എം.എ. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.സി. െമഹബൂബ്, റിയാസ് വളപ്പിൽ, ബഷീർ കൽപള്ളി, സജാദ്, മുബഷിർ, എം.പി. ഇസ്മായിൽ, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.