ബാലഗോകുലം പതാകകള്‍ പൊലീസ്​ മാറ്റിയതിൽ പ്രതിഷേധം

കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തി​െൻറ ഭാഗമായി നഗരത്തില്‍ ഉയര്‍ത്തിയ ഗോകുലപതാകകള്‍ പൊലീസ് മാറ്റിയതിൽ പരാതി. സംഘാടകര്‍ തന്നെ കൊടികള്‍ അഴിച്ചുമാറ്റുന്ന പതിവു തെറ്റിച്ച് പൊലീസ് അഴിച്ചുമാറ്റിയതാണ് പ്രതിഷേധമുണ്ടാക്കിയത്. ബാലഗോകുലം മേഖല ട്രഷറർ പി. കൈലാസ്‌കുമാര്‍, ജില്ല സെക്രട്ടറി കെ.കെ. ശ്രീലാസ്, സംഘടന സെക്രട്ടറി എ. വിപിന്‍ എന്നിവര്‍ പൊലീസ് കമീഷണറെ കണ്ട് പ്രതിഷേധമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.