കോഴിക്കോട്: 'ബാഫഖി തങ്ങളുടെ ജീവിതവും സന്ദേശവും' വിഷയത്തില്‍ പന്നിയങ്കര ജൗഹറുല്‍ ഹുദ വനിത അറബിക് കോളജിലെ ബാഫഖി തങ്ങള്‍ സ്റ്റഡി സെൻറര്‍ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ മികവ് പുലര്‍ത്തിയവർക്കുള്ള സമ്മാനദാനം കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങള്‍ അനുസ്മരണ പ്രഭാഷണവും ബുള്ളറ്റിന്‍ പ്രകാശനവും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമൂസ നിര്‍വഹിച്ചു. സെക്രട്ടറി ടി.പി. ഇബ്‌റാഹീം, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, റാസിഖ് യമാനി, സൈനുദ്ദീന്‍ ഫൈസി, സിദ്ദീഖ് തങ്ങള്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.