കുറ്റ്യാടി: മൂന്നു വയസ്സിൽ താഴെയുള്ള . തിരുവനന്തപുരം ചൈൽഡ് െഡവലപ്മെൻറ് സെൻററിെൻറ സഹകരണത്തോടെ ശിശുരോഗ വിദഗ്ധൻ ഡോ. ടി. സച്ചിത്ത്, ഡോ. വി. ഇദ്രീസ് എന്നിവരുടെ നേതൃത്വത്തിലാണ്പരിശീലനം. ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ സ്കൂളിൽ തന്നെ ചേർത്ത് പഠനം നടത്താൻ കഴിയുന്ന തരത്തിൽ ഓട്ടിസം, ലോക്കോമോട്ടോ, സെറിബ്രൽ പാൾസി, സി.ഡബ്ല്യു.ആർ.എം എന്നിവ നേരത്തേ കണ്ടെത്തി പരമാവധി പരിഹരിക്കാൻ ആവശ്യമായ പരിശീലനമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ കുറ്റ്യാടി പഞ്ചായത്തിലെ ഉൗരത്ത്, ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം, കായക്കൊടി പഞ്ചായത്തിലെ പൂളക്കണ്ടി വാർഡുകളിലെ വീടുകളിൽ സർവേ നടത്തി കുട്ടികളെ കണ്ടെത്തും. പരിശീലനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി.എൻ. ബാലകൃഷ്ണൻ (കുറ്റ്യാടി), കെ.ടി. അശ്വതി (കായക്കൊടി), കെ.കെ. ആയിശ (ചങ്ങരോത്ത്), വാർഡ് മെംബർമാരായ പി.സി. രവീന്ദ്രൻ, ഇ.പി. സാജിദ, എ.പി. ലീജ, എൻ.എസ്.എസ് േപ്രാഗ്രാം ഒാഫിസർ പി.കെ. ഇബ്രാഹിം, പി. ഹസീസ്, മുഹമ്മദ് സാലിം, ഒ.ടി. നഫീസ, അബ്ദുല്ല സൽമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.