വാട്ടർ അതോറിറ്റി കരാറുകാർ അറ്റകുറ്റപ്പണികൾ നിർത്തിവെക്കുന്നു

കൽപറ്റ: കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് ഫെഡറേഷൻ അറ്റകുറ്റപ്പണികൾ നിർത്തിവെക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടർമാരുടെ കുടിശ്ശിക മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാലാണ് ഇൗ മാസം 11 മുതൽ ജില്ലയിലെ വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന എല്ലാ അറ്റകുറ്റപ്പണികളും പൂർണമായും നിർത്തിവെക്കുന്നത്. ഇതു സംബന്ധിച്ച നിവേദനം കേരള വാട്ടർ അതോറിറ്റി വയനാട് ജില്ല എക്സിക്യൂട്ടിവ് എൻജിനീയർക്ക് നൽകി. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് കെ. അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രകുമാർ, ട്രഷറർ പി.ജെ. സണ്ണി, പത്മകുമാർ, ഇസ്മയിൽ, വി.എ. തോമസ്, ശ്രീനിവാസൻ, അബ്ദുല്ല എന്നിവർ സംസാരിച്ചു. അഖില വയനാട് വടംവലി മത്സരം 10ന് പുൽപള്ളി: പെരിക്കല്ലൂർ ടിമ്പർ ലോഡിങ് ആൻഡ് അൺ ലോഡിങ് യൂനിയൻ, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ എന്നിവയുടെ നേതൃത്വത്തിൽ പെരിക്കല്ലൂർ-33ൽ ഈ മാസം 10ന് അഖില വയനാട് വടംവലി മത്സരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വെട്ടിക്കുന്നേൽ ഫാമിലി സ്പോൺസർ ചെയ്യുന്ന 5001 രൂപ കാഷ് അവാർഡ് ഒന്നാം സമ്മാനമായും പെരിക്കല്ലൂർ കൺസ്യൂമേഴ്സ് ഡി മാർട്ട് സ്പോൺസർ ചെയ്യുന്ന 3001 രൂപ കാഷ് അവാർഡ് രണ്ടാം സമ്മാനമായും പി.എസ്. കൺസ്ട്രക്ഷൻ സ്പോൺസർ ചെയ്യുന്ന 1501 രൂപ കാഷ് അവാർഡ് മൂന്നാം സമ്മാനമായും നൽകും. പങ്കെടുക്കുന്ന ടീമുകൾക്ക് 250 രൂപ രജിസ്േട്രഷൻ ഷീസ് ഈടാക്കും. മത്സരം വെയിറ്റ് അടിസ്ഥാനത്തിലല്ല. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും. പെരിക്കല്ലൂർ സ​െൻറ് തോമസ് ഫൊറോന പള്ളി വികാരി ഫാ. സുനിൽ പാറക്കൽ സമ്മാനദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ ജോസ് നെല്ലേടം, കൺവീനർ സുരേഷ് തേക്കടയിൽ, ജെയിൻ വെട്ടിക്കവേൽ, ലിയോ തടത്തിൽ എന്നിവർ പങ്കെടുത്തു. ശ്രീകൃഷ്ണജയന്തി; ജില്ലയിൽ 350 ശോഭായാത്രകൾ കല്‍പറ്റ: ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജില്ലയില്‍ ബാലഗോകുലത്തി​െൻറ നേതൃത്വത്തില്‍ ഉപശോഭായാത്രകളും മഹാശോഭായാത്രകളുമായി മുന്നൂറ്റിയമ്പതോളം ശോഭായാത്രകള്‍ നടക്കും. ക്ഷേത്രാങ്കണങ്ങളില്‍ ഉറിയടി, ഗോപുര നിര്‍മാണം, ചിത്രരചന തുടങ്ങിയ വിവിധ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും ഗോ പൂജകളും സംഘടിപ്പിച്ചിട്ടുണ്ട്. കല്‍പറ്റ, മാനന്തവാടി, ബത്തേരി, പുല്‍പള്ളി, പനമരം, നിരവിൽപുഴ, അമ്പലവയല്‍, കാട്ടിക്കുളം തുടങ്ങി പന്ത്രണ്ടോളം കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. കമ്പളക്കാട്, വൈത്തിരി, കണിയാമ്പറ്റ, കരണി, വെണ്ണിയോട്, മുട്ടില്‍, പിണങ്ങോട്, പടിഞ്ഞാറത്തറ, കല്ലൂര്‍, ചീരാല്‍, കോളിയാടി, ആനപ്പാറ, നെടുമ്പാല, ചൂരല്‍മല, തൃക്കൈപ്പറ്റ, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ, പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട്, വാളാട്, തലപ്പുഴ, ഇരുളം, കാവുമന്ദം, വെള്ളമുണ്ട, തുടങ്ങി നാൽപതോളം കേന്ദ്രങ്ങളില്‍ പ്രധാന ആഘോഷ പരിപാടികള്‍ നടക്കും. പോസ്റ്ററുകള്‍ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു കമ്പളക്കാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കമ്പളക്കാട്, ആനേരി പ്രദേശങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മഹേഷ്, ശ്യാം കുമാര്‍, രാഹുല്‍, നിഖില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.