ഭയപ്പെടുത്തി വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രം - ^എ. റഹ്മത്തുന്നിസ

ഭയപ്പെടുത്തി വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രം - -എ. റഹ്മത്തുന്നിസ കോഴിക്കോട്: ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് സംഘ്പരിവാർ വ്യാമോഹം മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ. പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ, ജി.ഐ.ഒ സംഘടനകൾ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വിദ്യാർഥി കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദുത്വത്തിനെതിരെ സംസാരിച്ചും തൂലിക ചലിപ്പിച്ചുമാണ് ഗൗരി ലങ്കേഷ് സംഘ്പരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ ത​െൻറ ജീവിതം സമര്‍പ്പിച്ചതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് അഭിപ്രായപ്പെട്ടു. ഒ. റിസാന, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ടി.പി. സാലിഹ്, വാഹിദ് കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.