വാട്ടർ തീം പാർക്കിന് സമീപം യുവാക്കൾക്ക് മർദനമേറ്റ സംഭവം: അഞ്ച് പ്രതികളെ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു

പൊലീസുകാരെ കേസിൽനിന്ന് ഒഴിവാക്കിയേക്കും തിരുവമ്പാടി: കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിന് സമീപം യുവാക്കൾക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കക്കാടംപൊയിൽ പ്രദേശവാസികളായ ഷിനു പാറക്കൽ, റിനോ ആൻറണി അരിയനാൽ, മാത്യു പോൾ തരണിയിൽ, ഷിജു തലച്ചിറ, റോഷിത്ത് പാറപുറത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ 14 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. രണ്ട് പൊലീസുകാരും കുറ്റക്കാരല്ലെന്ന് റൂറൽ എസ്.പിക്ക് റിപ്പോർട്ട് ലഭിച്ചതായാണ് വിവരം. ഇവരെ കേസിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. കൊടിയത്തൂർ സ്വദേശികളായ ഷാനു ജസീം കമ്പളത്ത്, ഷെറിൻ അഹമ്മദ് വടക്കു വീട്ടിൽ, ഷഹദ് അബ്ദുറഹിമാൻ ചാലക്കൽ, മുഹമ്മദ് അൽത്താഫ് പറക്കുഴി എന്നിവർക്കാണ് തിരുവോണ തലേന്ന് രാത്രി കക്കാടംപൊയിലിൽ മർദനമേറ്റത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരിക്കേറ്റ ഷാനു ജസീമിനെ ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. രാത്രി 12ഒാടെ വാട്ടർ തീം പാർക്കി​െൻറ 200 മീറ്റർ അകലെയാണ് അക്രമം നടന്നത്. കക്കാടംപൊയിൽ വാട്ടർ തീം പാർക്കി​െൻറ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് ഒരു സംഘമാളുകൾ മർദിക്കുകയായിരുന്നുെവന്നാണ് യുവാക്കളുടെ മൊഴി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് മുട്ടുകാലിൽ ഏറെ നേരം നിർത്തിയതായും ഇവർ മൊഴി നൽകിയിരുന്നു. അതേസമയം, പാർക്കിന് സമീപത്തെ പെട്ടിക്കടക്ക് തീപിടിച്ച വിവരമറിഞ്ഞാണ് തിരുവമ്പാടി പൊലീസ് രാത്രി ഒന്നോടെ സ്ഥലത്തെത്തിയതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്. മർദനമേറ്റ അവസ്ഥയിലുണ്ടായിരുന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. സംഭവം സംബന്ധിച്ച് താമരശ്ശേരി സി.ഐ അഗസ്റ്റി​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.