ചന്ദ്രൻ ചാലിയകത്തി​െൻറ തോട്ടത്തിൽ ഇത്തവണ നൂറുമേനി ലെറ്റൂസ്‌ വിളവെടുപ്പ്‌

ഫറോക്ക്: കേരളത്തിൽ വിളയാത്ത ലെറ്റൂസ് വിളയിപ്പിച്ച് നൂറുമേനി വിജയം കൈവരിച്ചിരിക്കുകയാണ് ചെറുവണ്ണൂരിലെ ചന്ദ്രൻ ചാലിയകത്ത്. വിളവെടുപ്പ്‌ കോഴിക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ്‌ നിർവഹിച്ചു. വ്യത്യസ്ത കൃഷികളാണ് ഇദ്ദേഹം പരീക്ഷിക്കുന്നത്. കോളിഫ്ലവർ, ബീറ്റ്റൂട്ട്‌, റാഡിഷ്‌ സവാള, കക്കിരി, വെള്ളരി, തക്കാളി, വെണ്ട, വഴുതിന, മുളക്‌, മല്ലി, പൊതീന, ഇഞ്ചി, കറിവേപ്പ്‌, പയർ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കടലപ്പിണ്ണാക്ക്‌, വേപ്പിൻ പിണ്ണാക്ക്‌, ചാണകം എന്നിവയടങ്ങിയ വളമാണ് ഉപയോഗിക്കുന്നത്‌. മഴമറയിലാണ് ലെറ്റൂസ് കൃഷിചെയ്തത്. സാമൂഹിക പ്രവർത്തകൻകൂടിയായ ചന്ദ്രൻ സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് കൊടുക്കാറുമുണ്ട്. സഹായത്തിനായി ഭാര്യ രജിതയും മക്കളായ അഷ്‌നയും അഷിൻ ചന്ദ്രനും കൂട്ടിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.