സീനിയർ വുഷു ചാമ്പ്യൻഷിപ്പ്​; പാലാഴി ക്ലബിന്​ കിരീടം

കോഴിക്കോട്: 25ാമത് ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 85 പോയൻറ് നേടി പാലാഴി വുഷു ക്ലബ് ഒാവറോൾ ചാമ്പ്യന്മാരായി. കുറ്റ്യാടി വുഷു അസോസിയേഷൻ, തിരുവള്ളൂർ വുഷു ക്ലബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. ഹസീന ഉദ്ഘാടനം ചെയ്തു. മെഡൽ വിതരണവും സമാപന ചടങ്ങും ജില്ല സ്പോർട്സ് കൗൺസിൽ അംഗം കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. വുഷു ഇൻറർനാഷനൽ എ ഗ്രേഡ് ജഡ്ജി സി.പി. ആരിഫ് അധ്യക്ഷത വഹിച്ചു. സി.പി. ഷബീർ, ജിലീഷ് ചന്ദ്രൻ, ട്രഷറർ എ.പി. സൈതാലി, അബ്ദുല്ല ഷിഹാബ്, ശ്രീകാന്ത് കൊടുവള്ളി, പി.കെ. അയ്യൂബ്, പ്രവീൺ പാലാഴി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കോഴിക്കോട്: ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷ​െൻറ ഭാരവാഹികൾ: എ. അബ്ദുൽ നാസർ (പ്രസി.), കെ.പി. ശിവദാസ്, എം.കെ.പി. മുഹമ്മദ് (വൈ. പ്രസി.), എം. തുളസീദാസ് (ജന. സെക്ര.), ഇ. റിനീഷ്, കെ.കെ. മനോജ് (ജോ. സെക്ര.), എം.എസ്. സാബു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.