നാസര്‍ കക്കട്ടിലിന് പന്തിരുകുലം അവാര്‍ഡ്

കക്കട്ടില്‍: തൃശൂര്‍ പന്തിരുകുലം ആര്‍ട്സ് അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് നാസര്‍ കക്കട്ടിലിന് ലഭിച്ചു. 'ഫേസ്ബുക്ക് കാലത്തെ ചില കൂട്ടുകാർ' എന്ന നോവലിനാണ് അവാര്‍ഡ്. ഒക്ടോബര്‍ ഒന്നിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍െവച്ച് അവാര്‍ഡ് വിതരണം ചെയ്യും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, മുന്‍ ഹൈേകാടതി ജഡ്ജി പി.എന്‍. വിജയകുമാര്‍, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, അശോകന്‍ ചരുവില്‍, സേവ്യര്‍ പുൽപാട്ട് എന്നിവര്‍ പങ്കെടുക്കും. ചെറുകഥക്കുള്ള ദോഹ സംസ്കൃതി അവാർഡ്, മിഡിൽ ഈസ്റ്റ് ചന്ദ്രിക അവാർഡ്, കല കൂരാച്ചുണ്ട് ചെറുകഥാ അവാർഡ് എന്നിവയും നാസർ കക്കട്ടിലിന് ലഭിച്ചിട്ടുണ്ട്. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.