പൊതു-^സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയ പദ്ധതി വരുന്നു

പൊതു--സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയ പദ്ധതി വരുന്നു കോഴിക്കോട്: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും വീടുകൾ ലഭ്യമാക്കാനുള്ള ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതി വരുന്നു. ഉള്ള്യേരിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സമഗ്ര പാർപ്പിട സമുച്ചയ പദ്ധതി നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പേരാമ്പ്ര അഞ്ചനൂർ മലയിലെ 15 ഏക്കർ സ്ഥലത്ത് 1000 വാസഗൃഹങ്ങളുള്ള പാർപ്പിട സമുച്ചയം ലൈഫ് മിഷ​െൻറ ഭാഗമായി നിർമിക്കും. സ്വകാര്യ പങ്കാളിത്തം, കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്ത നിധി, സംരഭക മേഖലകളിൽ നിന്നുള്ള ഇതര സംഭാവനകൾ, വ്യക്തിഗത സംഭാവനകൾ, സന്നദ്ധ -കാരുണ്യ പ്രവർത്തക സംഘടനകൾ വഴിയുള്ള സംഭാവനകൾ എന്നിവ തേടും. സ്വകാര്യ പങ്കാളികളുടെ ഏകോപനം മലബാർ ചേംബർ ഓഫ് കോമേഴ്സി​െൻറ കീഴിലായിരിക്കും. ഡയമണ്ട്- 20,000 യൂനിറ്റും അതിന് മുകളിലും (40 വാസഗൃഹങ്ങൾ) പ്ലാറ്റിനം-12,000 യൂനിറ്റും അതിന് മുകളിലും (24) ഗോൾഡ് -4000 യൂനിറ്റും അതിന് മുകളിലും (എട്ട്) സിൽവർ- 2000 യൂനിറ്റും അതിന് മുകളിലും (നാല്) എന്നിങ്ങനെ സംഭാവനകളുടെ തരം നിജപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ നിർമാണ ചുമതല ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിക്കാണ്. സാങ്കേതിക പിന്തുണ എൻ.ഐ.ടി കോഴിക്കോട് നൽകും. കലക്ടർ ചെയർമാനായ സമിതിയാണ് പദ്ധതി നടപ്പാക്കുക. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. പി.വി. നിധീഷ്, കെ.പി. നാരായണൻ, നിത്യാനന്ദ് കാമത്ത്, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, ഡോ. എ.കെ. കസ്തൂർബ, ഡോ. ടി. സക്കറിയ വർഗീസ്, രാജേഷ്, മുഹമ്മദ് അഷ്റഫ്, പി. രവീന്ദ്രൻ, സി. മുരളീധരൻ, പി. രമേശൻ, കെ.വി. മുഹമ്മദ് മാലിക് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.