അസഹിഷ്ണുതക്കെതിരെ ജനങ്ങൾ അണിനിരക്കണം- എം.ജി.എസ് കോഴിക്കോട്: രാജ്യത്തെ അസഹിഷ്ണുതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എം.ജി.എസ്. നാരായണൻ. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച 'പുതിയ ഇന്ത്യയുടെ പഴയ വർത്തമാനം' എന്ന വിഷയത്തിലുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുത ഇല്ലാതായില്ലെങ്കിൽ പുതുതലമുറയെ കാത്തിരിക്കുന്നത് നിരാശയുടെ കാലഘട്ടമായിരിക്കും. ധീരമായ അഭിപ്രായങ്ങൾ ഇല്ലാതാക്കാനാകുമെന്ന അന്ധവിശ്വാസമാണ് ഗൗരി ലേങ്കഷിെൻറ കൊലപാതകം പോലുള്ള സംഭവങ്ങളുണ്ടാകുന്നത്. ഹിന്ദുത്വം അപകടം പിടിച്ചതാണെന്നും മാംസഭോജനത്തിനെതിരാണ് ഹിന്ദുക്കളെന്ന് ചരിത്രത്തിലില്ലെന്നും എം.ജി.എസ് പറഞ്ഞു. കേരളത്തിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ വിലക്കിയതുപോലുള്ള സംഭവത്തിെൻറ തുടർച്ചയാണ് ഗൗരി ലേങ്കഷിെൻറ വധെമന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അസഹിഷ്ണുത എല്ലായിടത്തുമുണ്ട്. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന അപകടകരമായ പ്രത്യയശാസ്ത്രം വളർന്നുവരുകയാണ്. സഹിഷ്ണുതയുടെ പാഠം മറന്ന ജനതയായി ഇന്ത്യക്കാർ മാറിെയന്നും സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. മനുഷ്യ മനസ്സുകൾ ഏകീകരിച്ചാൽ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവുെമന്ന് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഗൗരി ലേങ്കഷ് വധത്തിൽ പലരും ഏകപക്ഷീയമായ വിധിപ്രഖ്യാപനം നടത്തി പ്രതിക്കൂട്ടിലാക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബഹുസ്വര രാജ്യമായ ഇന്ത്യയിൽ അഭിപ്രായവ്യത്യാസങ്ങൾ പറയുന്നവരെ അടിച്ചൊതുക്കുന്നത് ശരിയല്ലെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സെമിനാർ ഉദ്ഘാടനം ചെയ്തു. പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. സി.വി.എം. വാണിമേൽ വിഷയമവതരിപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പിയും സംസാരിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കമാൽ വരദൂരിനെ ആദരിച്ചു. ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറർ എൻ.സി. ഇസ്മയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.