കെ.എസ്​.ആർ.ടി.സി സൂപ്പർ എക്​സ്​പ്രസ്​ ബസുകളിൽനിന്ന്​ പുഷ്​ബാക്ക്​​​ സീറ്റ്​ പൊളിച്ചുമാറ്റുന്നു

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ എക്സ്പ്രസ് ബസുകളിൽനിന്ന് പുഷ്ബാക്ക് സീറ്റ് സൗകര്യം നീക്കം ചെയ്യാൻ ശ്രമം. നിലവിൽ നല്ല കലക്ഷനുമായി കോഴിക്കോട് -ബംഗളൂരു സർവിസ് നടത്തുന്ന ബസുകളാണിവ. ഇതി​െൻറ ഭാഗമായി ബസുകളിലൊന്ന് വ്യാഴാഴ്ച നടക്കാവിലെ ഗാരേജിൽ എത്തിച്ച് സീറ്റുകൾ നീക്കം െചയ്തു. സർക്കുലറോ മറ്റോ ഇറക്കാതെ ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തലതിരിഞ്ഞ നീക്കമെന്നാണ് ആക്ഷേപം. സംഭവത്തിൽ കെ.എസ്.ആർ.ടി.ഇ.എ, ടി.ഡി.എഫ് എന്നീ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുഖകരമായ സീറ്റുകൾ ഒഴിവാക്കി താരതമ്യേന നിരക്ക് കുറവായ സൂപ്പർ എക്സ്പ്രസ് തകർക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് ആക്ഷേപം. ഇത്തരം സീറ്റുകൾ നീക്കംചെയ്യുക വഴി ലഭിക്കുന്ന സ്ഥലത്ത് നിന്നുകൊണ്ട് യാത്രചെയ്യാൻ കൂടുതൽ പേർക്ക് കഴിയുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ, നിയമപ്രകാരം സൂപ്പർ എക്സ്പ്രസിന് മുകളിലേക്കുള്ള ബസുകൾക്ക് നിന്നുള്ള യാത്ര അനുവദനീയമല്ല . മാത്രവുമല്ല, കോഴിക്കോടു നിന്ന് ബാംഗളൂർവരെ നിന്നു യാത്രചെയ്യാൻ യാത്രക്കാർ തയാറാകുമോ എന്നതും സംശയമാണ്. ഇക്കഴിഞ്ഞ ഒാണം-ബക്രീദ് അവധി ദിവസങ്ങളിൽ വെറും നാലുദിവസം കൊണ്ട് 52 ലക്ഷത്തിലേറെ രൂപയുടെ റെക്കോഡ് കലക്ഷൻ കോഴിക്കോട് ഡിപ്പോ നേടിയിരുന്നു. യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ഇൗയിടെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതും വരുമാനത്തിൽ വർധന നേടിയതും സ്വകാര്യ ബസ് ലോബിയെയാണ് ഏറെ ബാധിച്ചത്. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് ഒമ്പത് സൂപ്പർ എക്സ്പ്രസ് അടക്കം 20ഒാളം ബസുകളാണ് ദിനേന പോകുന്നത്. സൂപ്പർ എക്സ്പ്രസ് ടിക്കറ്റിന് വെറും 435 രൂപയാണ്. അതേസമയം, സ്വകാര്യ ബസുകൾ 600 രൂപ മുതലും ഉത്സവകാലങ്ങളിൽ 3000 രൂപവരെയും ഇൗടാക്കാറുണ്ട്. പാവങ്ങാട്ട് പ്രവർത്തിക്കുന്ന ഹെഡ് ഒാഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് സീറ്റുകൾ നീക്കം ചെയ്തതെന്നാണ് വർക് േഷാപ്പിൽനിന്നുള്ള വിവരം. അതിനിടെ, പുഷ്ബാക്ക് സീറ്റു സംവിധാനം ഒഴിവാക്കാനുള്ള നീക്കം തുടരില്ലെന്ന് കെ.എസ്.ആർ.ടി.സി സോണൽ ഒാഫിസർ അറിയിച്ചു. മുജീബ് ചോയിമഠം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.