ചാലിൽ കുടുംബ സംഗമം

നടുവണ്ണൂർ: ചാലിൽ കുടുംബ സംഗമത്തോടനുബന്ധിച്ച്‌ നടത്തിയ തലമുറ സംഗമം പങ്കാളിത്തംകൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും പുതുതലമുറക്ക് ആവേശമായി. ചാലിൽ തറവാട് വീട്ടിൽ നടത്തിയ സംഗമം നടുവണ്ണൂർ ജുമാമസ്ജിദ് ഖത്തീബ് ജഅഫർ ബാഖവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി. ഇമ്പിച്ചി മമ്മു വെള്ളിയൂർ അധ്യക്ഷത വഹിച്ചു. എൻ.എ. ഹാജി മണാട്ടേരി സ്നേഹസന്ദേശം നൽകി. കുടുംബത്തിലെ ചാലിൽ, പൊയ്യേരി, മാടായി, പൊറേരി പറമ്പത്ത്, പുളിയാക്കര എന്നീ അഞ്ച് ഉപകുടുംബങ്ങളിലെ മുതിർന്നവരെ ആദരിച്ചു. വിവിധ തലങ്ങളിൽ പ്രതിഭകളായ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. കെ.പി. അലി, എം.കെ. ജലീൽ കിസാൻ, ടി.പി. കുഞ്ഞിമൊയ്തി ഹാജി, നിലമ്പ്ര കുഞ്ഞിമൊയ്തിൻ മാസ്റ്റർ, കേളോത്ത് അഷ്റഫ് മാസ്റ്റർ, ഫൈസൽ മാസ്റ്റർ പുളിയാക്കര, ഷമീർ നടുവണ്ണൂർ എന്നിവർ സംസാരിച്ചു. വി.പി. മുഹമ്മദ് സ്വാഗതവും ഡോ. മുഹമ്മദലി മാടായി നന്ദിയും പറഞ്ഞു. ഓണം-ബക്രീദ് ആഘോഷം നടുവണ്ണൂർ: സൗഹൃദം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഓണം- ബക്രീദ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ലത നള്ളിയിൽ ഉദ്ഘാടനം ചെയ്തു. എൻ.കെ. സാലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബിന്ദു താനിപ്പറ്റ, നാസർ റാനിയ, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു കുട്ടിക്കണ്ടി, ബാബു കേളോത്ത്, പ്രദീപൻ മാസ്റ്റർ, കെ. പ്രദോഷ് എന്നിവർ സംസാരിച്ചു. എ.കെ. പ്രകാശൻ സ്വാഗതവും ഇ.കെ. മുനീർ നന്ദിയും പറഞ്ഞു. കലാപരിപാടികൾ, കമ്പവലി, പൂക്കളം, െഗയിംസ്, ഓണസദ്യ, സമ്മാന വിതരണം എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.