kp വഴിമുടക്കാൻ ​െറയിൽവേയും

വഴിമുടക്കാൻ െറയിൽവേയും നന്തിബസാർ: റെയിൽവേ നവീകരണ സാമഗ്രികൾ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു. ടൗണിെന െനടുകെ പിളർത്തി കടന്നുപോകുന്ന െറയിൽപാളം മുറിച്ചുകടക്കുക നന്തിയിലെ കാൽനടയാത്രക്കാരെ സംബന്ധിച്ചിടത്തോളം ഭാഗ്യപരീക്ഷണമാണ്. ടൗണി​െൻറ തെക്കുപടിഞ്ഞാറു ഭാഗത്തുള്ളവർക്ക് എന്താവശ്യങ്ങൾക്കും റെയിൽപാളം മുറിച്ചുകടന്നുേവണം പോകാൻ. മുമ്പ് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്ന സ്ഥലത്തുകൂടിയാണ് ഇപ്പോൾ കാൽനടയാത്രക്കാർ ടൗണിലെത്തുന്നത്. എന്നാൽ, പാളം പുതുക്കി പണിയാരംഭിച്ചതോടെ അഴിച്ചുമാറ്റിയ ഉപകരണങ്ങളും മറ്റും ആളുകൾ നടന്നുപോകുന്ന വഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം പെെട്ടന്ന് െട്രയിൻ വരുമ്പോൾ മാറിനിൽക്കാൻപോലും ഇടമില്ലാതെ നടന്നുപോകുന്നവർ ബുദ്ധിമുട്ടുകയാണ്. അപകട ഭീഷണിയാവുകയാണ്. ടൗണിലെത്തുന്നവർക്ക് ഭീതികൂടാതെ യാത്രചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ; nandi 4 നന്തിബസാറിലെ നടപ്പാതയിൽ റെയിൽവേ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.