മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനം: ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധത്തിന് കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുൾപ്പെടെ അധികൃതർ ജനങ്ങളെ കബളിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധത്തിന്. ഒക്ടോബർ രണ്ടിന് മാനാഞ്ചിറയിലാണ് റോഡ് ഉപരോധം സംഘടിപ്പിക്കുക. സമരത്തിന് മുന്നോടിയായി സെപ്റ്റംബർ 25ന് മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസന പ്രക്ഷോഭത്തിെൻറ നാൾവഴികൾ വിശദീകരിച്ച് സമ്മേളനം നടത്തും. മന്ത്രിമാരുടേതുൾപ്പെടെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്ന വാഗ്ദാനങ്ങളുൾപ്പെടെ കാണിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പെങ്കടുക്കും. റോഡിന് തുക അനുവദിക്കുന്ന കാര്യത്തിൽ കടുത്ത വാഗ്ദാനലംഘനമാണ് നടക്കുന്നതെന്ന് യോഗത്തിൽ വിമർശനമുയർന്നു. ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, ഗാന്ധിയൻ തായാട്ട് ബാലൻ, കെ.വി. സുനിൽകുമാർ, കെ.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.