ഹനാ​െൻറ മരണം; കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം ^ആക്​ഷൻ കമ്മിറ്റി

ഹനാ​െൻറ മരണം; കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം -ആക്ഷൻ കമ്മിറ്റി കൊയിലാണ്ടി: നന്തിബസാർ കളിയേരി അസീസി​െൻറ മകൾ ഹനാൻ (22) ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 22നാണ് ഹനാനും പൊക്കിടാട്ട് അസീസി​െൻറ മകൻ നബീലും വിവാഹിതരായത്. വിവാഹശേഷം ഹനാനെ നബീലും കുടുംബാംഗങ്ങളും ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അടുത്തകാലത്തായി സ്വർണവും പണവും കൂടുതൽ ആവശ്യപ്പെട്ടിരുന്നു. പീഡനം അസഹ്യമായപ്പോൾ ഒന്നരമാസം ഹനാൻ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സെപ്റ്റംബർ ഒന്നിന് ബലിപെരുന്നാൾ ദിവസം നബീൽ ഹനാ​െൻറ വീട്ടിൽ വന്നിരുന്നു. വൈകീട്ട് അഞ്ചിന് കാറിൽ ഹനാനെയും കൂട്ടി തിരിച്ചുപോയി. രാത്രി ഏഴിന് ഹനാൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അപ്പോഴേക്കും മൃതദേഹം നബീലും ബന്ധുക്കളും മേപ്പയൂർ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് നാട്ടുകാർ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഹനാൻ ആത്മഹത്യ ചെയ്തതാണെന്നാണ് നബീലി​െൻറ വീട്ടുകാർ പറയുന്നത്. മൃതദേഹം കട്ടിലിൽ കിടത്തിയ നിലയിലാണ് അയൽവാസികളും മറ്റും കണ്ടത്. വിദ്യാസമ്പന്നയായ ഹനാൻ ഒരിക്കലും ആത്മഹത്യ ചെയ്യിെല്ലന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇൻക്വസ്റ്റ് സമയത്ത് ഇവരുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ഇവർ പേഴ്സനൽ ഡയറി കൂടിയായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സംബന്ധിച്ച ദുരൂഹത കണ്ടെത്തണം. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുകയും കുറ്റക്കാരെ മുഴുവൻ അറ്സ്റ്റ് ചെയ്യുകയും വേണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ചെയർപേഴ്സൻ ഷീജ പേട്ടരി, ജനറൽ കൺവീനർ രൂപേഷ് കൂടത്തിൽ, കെ. നൂറുദ്ദീൻ, എം. നാരായണൻ, എം.കെ. മുഹമ്മദ്, പി. നാരായണൻ, ടി.കെ. പദ്മനാഭൻ, കെ.പി. കരീം, എൻ.കെ. കുഞ്ഞിരാമൻ, കാളിയത്ത് മൊയ്തു എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.