വൃക്കരോഗ നിർണയ ക്യാമ്പ്​

പാലേരി: അൽറഹ്മ ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച കാരുണ്യ ഭവനപദ്ധതിയുടെ ഫണ്ട് കൈമാറലും വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഇദ്രീസ് ബോധവത്കരണ ക്ലാസെടുത്തു. അൽറഹ്മ നിർമിക്കുന്ന കാരുണ്യ ഭവനപദ്ധതിയുടെ ഫണ്ട് വി.എൻ.കെ ഗ്രൂപ് ഡയറക്ടർ ലുഖ്മാൻ, ജമാൽ കൊളക്കണ്ടത്തിൽ, നവാസ് വടക്കയിൽ എന്നിവരിൽനിന്ന് എം.എൽ.എ ഏറ്റുവാങ്ങി. ഇമ്പിച്ചി അലി (മലബാർ ഗോൾഡ്), സൽമാൻ, എം. സമദ്, ജമാൽ, നവാസ് എന്നിവർ സംസാരിച്ചു. മൈക്രോ ഹെൽത്ത് കെയറി​െൻറ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് എം.കെ. റഹീം, വി. ഉബൈദ്, പി.പി. നജീബ്, ഷൈജൻ, സൈലാസൻ, സുര, റഹൂഫ്, ബഷീർ ഏരത്ത് എന്നിവർ നേതൃത്വം നൽകി. കെ.പി.എം. അലി അധ്യക്ഷത വഹിച്ചു. കെ.എം. നവാസ് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു. മലർവാടി കളിക്കളം പാലേരി: പാറക്കടവ് യൂനിറ്റ് മലർവാടി കളിക്കളം ഏരിയ കോഒാഡിനേറ്റർ ഡി.സി. ഹമീദ് ഉദ്ഘാടനം ചെയ്തു. ഇ. വാസിഫ്, കെ.ടി. ഷാമിൽ, പി.ടി. റുമാന, സി.കെ. റഫ്അ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് വി.പി. ഫാറൂഖ്, സി.സി. ഹമീദ് എന്നിവർ സമ്മാന വിതരണം നടത്തി. എൻ.ടി. സുഹൈൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.