വിമൻസ്​ കോളജ്​ വിദ്യാർഥിനികൾ ആഘോഷക്കിറ്റ്​ നൽകി

കക്കോടി: ഒാണം-ബക്രീദ് ആഘോഷത്തി​െൻറ ഭാഗമായി വിമൻസ് കോളജ് വിദ്യാർഥിനികൾ നൽകിയ കിറ്റ് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി. ജീവകാരുണ്യ പ്രവർത്തനത്തി​െൻറ ഭാഗമായി വീടു നിർമിച്ചു നൽകിയും ജില്ല പഞ്ചായത്തി​െൻറ സ്നേഹസ്പർശം പദ്ധതിയിലേക്ക് ഒന്നര ലക്ഷത്തോളം രൂപ പിരിച്ചു നൽകിയും മാതൃകയായ വിദ്യാർഥിനികളുടെ നിർധനർക്കുള്ള ആഘോഷ കിറ്റ് വിതരണവും ശ്രദ്ധേയമായി. ഖത്തർ കെ.എം.സി.സി ഉപദേശക കമ്മിറ്റി അംഗം നിഹമത്തുല്ല കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ മുഖ്യാതിഥിയായിരുന്നു. കോളജ് ഡയറക്ടർ രാജു ടി. പാവയിൽ ഉപഹാരം നൽകി. പ്രിൻസിപ്പൽ ഭാരതി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഷെറി, പൊക്കിരാത്ത് മനോഹരൻ മേനോക്കി, പി. ശോഭീന്ദ്രൻ, വാസുദേവൻ മാസ്റ്റർ, സുനിത ഷിബു, പ്രഷിഭ അജിത്, ജിഷ, വിദ്യ കലേഷ്, ഹരിത, ഷഹന എന്നിവർ സംസാരിച്ചു. യൂനിയൻ ചെയർപേഴ്സൻ നഫ്സാന സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു. ആേഘാഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഒാണസദ്യയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.