കുന്ദമംഗലം: സൗഹൃദത്തെ സ്വന്തം ശരീരത്തോട് ചേർത്തുവെച്ച വരിയട്ട്യാക്ക് പുതിയറക്കൽ വീട്ടിൽ എം.സി. ബഷീറിെൻറ മരണം നാടിെൻറ നൊമ്പരമായി. ജാതിമത ഭേദമന്യേ സർവരോടും സ്നേഹബന്ധങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിെൻറ ആകസ്മിക വിയോഗം നാട്ടുകാർക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. കുന്ദമംഗലം അങ്ങാടിയിൽ നിറഞ്ഞുനിന്ന് നാട്ടിലെ എല്ലാ പൊതുപ്രവർത്തനങ്ങളിലും ഇടപെടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു. ബഷീറാണ് കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. കുന്ദമംഗലം ടാക്സി സ്റ്റാൻഡിൽ ബന്ധുവിെൻറ കാറോടിച്ചിരുന്ന ഇദ്ദേഹം തൊഴിൽ മേഖലയിൽ മാന്യമായ പെരുമാറ്റവും വിശ്വസ്തതയും പുലർത്തിയതിനാൽ സഹ ഡ്രൈവർമാരുടെ ആദരവ് പിടിച്ചു പറ്റിയിരുന്നു. നാലു മാസം മുമ്പു വരെ തൊഴിൽ മേഖലയിൽ സജീവമായിരുന്ന ഇദ്ദേഹത്തിന് അസുഖം നേരത്തേ അറിയാമായിരുന്നുവെങ്കിലും മറ്റുള്ളവരുമായി പങ്കു വെച്ചിരുന്നില്ല. മീഡിയവൺ ചാനൽ മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ ഒാപറേഷൻസ് തലവനായ എം.സി.എ നാസർ ഉൾപ്പെടെ രണ്ടു സഹോദരന്മാരും ഏഴു സഹോദരികളുമുണ്ട്. മരണ വിവരമറിഞ്ഞ് വൻ ജനാവലിയാണ് വീട്ടിലെത്തിയത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ എം.എൽ.എ യു.സി. രാമൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, സിനിമനടൻ ജോയ് മാത്യു, മീഡിയവൺ എം.ഡി എം. സാജിദ് എന്നിവരും വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.