ഒാണക്കിറ്റ്​ വിതരണത്തിൽ ക്രമക്കേടെന്ന്​; യൂത്ത്​ കോൺഗ്രസ്​ ഉപരോധം

കൊയിലാണ്ടി: നഗരസഭയിൽ കുടുംബശ്രീ യൂനിറ്റ് നടത്തിയ ഒാണക്കിറ്റ് വിതരണത്തിൽ ക്രമക്കേട് നടത്തിയതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ സൂപ്രണ്ടിനെയും സി.ഡി.എസ് സെക്രട്ടറിയെയും ഉപരോധിച്ചു. രജീഷ് വെങ്ങളത്തുകണ്ടി, എം.കെ. സായിഷ്, തൻഹിർ കൊല്ലം, ശ്രീജ റാണി, ഒ.കെ. ബാലൻ, രമ്യ മനോജ്, ലാലിഷ, കെ.ടി. സുമ, ടി.പി. അനീഷ്, സിബിൻ കണ്ടത്തനാരി, റാഷിദ് മുത്താമ്പി എന്നിവർ നേതൃത്വം നൽകി. കൊയിലാണ്ടിയിൽ 200 കോടിയുടെ പദ്ധതികൾ കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 200 കോടിയുടെ പദ്ധതികൾ വിവിധ വകുപ്പുകളിലൂടെ ആവിഷ്കരിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തതായി കെ. ദാസൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെങ്ങളം-കാപ്പാട് റോഡ്, ചെങ്ങോട്ടുകാവ്-ഉള്ളൂർക്കടവ് റോഡ്, വൻമുഖം-കീഴൂർ റോഡ് എന്നിവ നവീകരിക്കുന്നതിന് നടപടികൾ പൂർത്തിയായി ടെൻഡർ നടന്നു. പൂക്കാട്-തുവപ്പാറ-പൊയിൽക്കാവ് റോഡ് ടെൻഡർ ഉടൻ നടക്കും. കൊളാവിപ്പാലം-ആമ വളർത്തുകേന്ദ്രം-ശ്മശാനം-കോട്ട കടപ്പുറം റോഡി​െൻറ നിലവാരമുയർത്തുന്നതിന് 52 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ ടെൻഡർ ഉടൻ നടക്കും. മൂടാടി പഞ്ചായത്തിലെ ഉണിക്കണ്ടം വളപ്പിൽ-കണ്ണഞ്ചേരിമുക്ക് റോഡ് നവീകരണത്തിന് 15 ലക്ഷം അനുവദിച്ചു. തിക്കോടി പഞ്ചായത്തിൽ മുതിരക്കാൽമുക്ക്-കോടിക്കൽ ബീച്ച് റോഡ് 31 ലക്ഷം ചെലവഴിച്ച് നവീകരിക്കും. കൊയിലാണ്ടി കസ്റ്റംസ് റോഡ് മുതൽ ഫിഷിങ് ഹാർബർ വരെ ഡ്രെയിനേജ് ഇംപ്രൂവ്മ​െൻറിനും റോഡ് ഇംപ്രൂവ്മ​െൻറിനുമായി 91 ലക്ഷത്തി​െൻറ ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ഒരു കോടി ചെലവഴിച്ചതായി എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.