പേരാമ്പ്ര മണ്ഡലത്തിലെ പാലിയേറ്റിവ് പ്രവർത്തനം ഒരു കുടക്കീഴിൽ കൊണ്ടുവരും -മന്ത്രി പേരാമ്പ്ര: മണ്ഡലത്തിലെ ട്രസ്റ്റുകളുടേയും സൊസൈറ്റികളുടേയും കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് -ജീവകാരുണ്യ സംഘങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. മുയിപ്പോത്ത് ക്രസൻറ് ചാരിറ്റബിൾ ട്രസ്റ്റിെൻറ കെയർ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രസൻറ് ക്ലിനിക്കിെൻറ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും ഫിസിയോതെറപ്പി യൂനിറ്റ് പാറക്കൽ അബ്ദുല്ല എം.എൽ.എയും ക്രസൻറ് ഫർമസി ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജുവും നിർവഹിച്ചു. ജനുവരിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഡയാലിസിസ് യൂനിറ്റിെൻറ ആദ്യഗഡു ഇഫ ഗ്രൂപ് എം.ഡി കീരിയോട് റഫീഖിെൻറ പിതാവ് ഇബ്‌റാഹീം ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. കെയർ ഹോമിന് ഫിസിയോതെറപ്പി യൂനിറ്റ് സംഭാവന ചെയ്ത എം.വി. അഹ്മദ് ഹാജിയിൽ നിന്ന് ഫിസിയോതെറപ്പി ഡോക്യുമെൻറ് ക്രസൻറ് പാലിയേറ്റിവ് മുഖ്യരക്ഷാധികാരി തെനങ്കാലിൽ ഇസ്മായിൽ ഏറ്റുവാങ്ങി. കെ.പി. ബിജു അധ്യക്ഷത വഹിച്ചു. photo: KPBA 82 മുയിപ്പോത്ത് ക്രസൻറ് കെയർ ഹോം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.