ഭീതിയുടെ കാലത്ത് കേരളത്തിൽ ജീവിക്കുന്നവർ ഭാഗ്യവാന്മാർ- സഇൗദ് മിർസ കോഴിക്കോട്: ഉത്തരേന്ത്യയിൽ ഭീതിയും ഭീകരതയും നിറയുന്ന കാലത്ത് ശാന്തമായ കേരളത്തിൽ ജീവിക്കുന്നവർ ഭാഗ്യവാന്മാരാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ സഇൗദ് മിർസ. എന്ത് കഴിക്കണെമന്നും സംസാരിക്കണെമന്നും ചിലർ തീരുമാനിക്കുകയാെണന്നും മിർസ അഭിപ്രായപ്പെട്ടു. കേരള ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ 'ചലച്ചിത്ര സമീക്ഷ'യുടെ പ്രകാശന ചടങ്ങിൽ ഭീതിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഴിമതി, വിലക്കയറ്റം തുടങ്ങിയ യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ചില ശക്തികൾ ലവ് ജിഹാദ് പോലെയുള്ളവ ബോധപൂർവം ഉന്നയിക്കുകയാണ്. ശത്രുക്കെള കെണ്ടത്തി ആക്രമിക്കുന്ന ഫാഷിസ്റ്റ് രീതിയാണ് ഇന്ത്യയിലുമുള്ളത്. അക്കാദമിക്, സാംസ്കാരികമേഖലകളിൽ ആർ.എസ്.എസ് നുഴഞ്ഞുകയറുകയാണ്. ചരിത്രത്തെ ഭാവനക്കനുസരിച്ച് വളച്ചൊടിക്കുകയും ചെയ്യുന്നു. 69 ശതമാനം ഇന്ത്യക്കാരും നരേന്ദ്ര മോദിക്ക് എതിരായാണ് വോട്ട് ചെയ്തതെന്നും സഇൗദ് മിർസ ഒാർമിപ്പിച്ചു. കേരളത്തിലെ ഇടതുമുന്നേറ്റവും കനയ്യകുമാറിെൻറ സമരവുമടക്കമുള്ളവ പ്രതീക്ഷ പകരുന്നതാണ്. ഗുജറാത്തിന് ശേഷം ഡൽഹിയിലെത്തിയ മോദി ഭരണം രുചിച്ചുതുടങ്ങിയെന്നും മിർസ കൂട്ടിച്ചേർത്തു. ദേശസ്നേഹത്തിെൻറയും മതത്തിെൻറയും പേരിൽ ഭയം സൃഷ്ടിക്കുകയാണെന്ന് ചടങ്ങിൽ 'ഭയമില്ലാത്ത മനസ്സ് എവിടെ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ അഭിപ്രായപ്പെട്ടു. പ്രത്യേക മതത്തിൽെപട്ടവർ പേടിക്കേണ്ടതില്ല എന്ന അവസ്ഥയാണ്. ഇന്ത്യയുടെ പൊതു ഇടങ്ങളിൽ ബുദ്ധിജീവികൾക്ക് സ്ഥാനം നഷ്ടപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവൻ നായർ സഇൗദ് മിർസക്ക് കൈമാറി മാസികയുടെ പ്രകാശനം നിർവഹിച്ചു. സിബി മലയിൽ എം.ടിക്ക് ഉപഹാരം നൽകി. ചടങ്ങിൽ ചലച്ചിത്ര അക്കാദമി െസക്രട്ടറി മഹേഷ് പഞ്ചു സ്വാഗതം പറഞ്ഞു. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖ പ്രഭാഷണം നടത്തി. നീലൻ, വിജയകൃഷ്ണൻ, ചെലവൂർ വേണു, മധു ജനാർദനൻ, വി.െക. ജോസഫ്, എൻ.പി. സജീഷ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.