ഐ.എച്ച്.ആർ.ഡി സ്റ്റേജ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ എം.എൽ.എക്കും പങ്കില്ല -കാരാട്ട് റസാഖ് എം.എൽ.എ താമരശ്ശേരി: ഐ.എച്ച്.ആർ.ഡി സ്റ്റേജ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ എം.എൽ.എക്കും തനിക്കും ഒരുപങ്കുമില്ലെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മടവൂരിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് ഈ പ്രസ്താവനയുമായി എം.എൽ.എ രംഗത്തുവന്നത്. നിലവിൽ ഏറെ വിവാദങ്ങൾക്കും തെരുവിലെ ഏറ്റുമുട്ടലുകൾക്കും വഴിവെച്ചസംഭവങ്ങൾക്ക് വഴിത്തിരിവായേക്കാവുന്ന പ്രസ്താവനയാണിത്. താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജിൽ മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള സ്റ്റേജിെൻറ നിർമാണത്തിൽ തങ്ങൾക്ക് അഴിമതി നടത്താൻ കഴിയില്ല. ഇ-ടെൻഡർ വഴിയും കൃത്യമായ എസ്റ്റിമേറ്റും തയാറാക്കിയുള്ള പ്രവൃത്തികളിൽ തങ്ങൾ ഇടപട്ടിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. കൊടുവള്ളി മണ്ഡലത്തിൽ ഏറെ രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിച്ച ആരോപണ പ്രത്യാരോപണങ്ങൾക്കാണ് ഇതോടെ വഴിത്തിരിവുണ്ടാവുക. . കഴിഞ്ഞ ഒരാഴ്ചയോളമായി അഴിമതി നടന്നെന്നാരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തുവരുകയും സമൂഹമാധ്യമങ്ങളിൽ കൊലവിളിയടക്കം ഇരുകൂട്ടരും നടത്തുകയും ചെയ്തിരുന്നു. മുൻ എം.എൽ.എയുടെ കാലത്തെ എല്ലാ പ്രവൃത്തികളും അന്വേഷിക്കണമെന്നും പ്രവൃത്തികൾക്കുള്ള ഫണ്ട് അലോട്ട്മെൻറ് നിർത്തിവെക്കണമെന്നും കാരാട്ട് റസാഖ് എം.എൽ.എ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണ്ഡലത്തിലുടനീളം എം.എൽ.എയെ വഴിയിൽതടയുന്നതടക്കമുള്ള പ്രതിഷേധപരിപാടികൾ യൂത്ത്ലീഗും എം.എസ്.എഫും നടത്തിവരുന്നതിനിടെയാണ് ഈ അഭിപ്രായമെന്നത് ഏറെ ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.