മുക്കം: കെ.എസ്.ഇ.ബി മുക്കം സെക്ഷെൻറ പരിധിയിൽ വരുന്ന ഇലക്ട്രിക് പോസ്റ്റുകളിലും സ്ട്രക്ചറുകളിലും സ്ഥാപിച്ച ബോർഡുകളും ബാനറുകളും നവംബർ 10നുമുമ്പ് പൂർണമായും നീക്കം ചെയ്യണമെന്ന് കെ.എസ്.ബി അധികൃതർ. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പു കൂടാതെ എല്ലാം നീക്കംചെയ്യും. എൽ.ഡി.എഫ് ജനജാഗ്രതയാത്ര ഇന്ന് മുക്കത്ത് മുക്കം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതയാത്ര ബുധനാഴ്ച കോഴിക്കോടു ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മുക്കത്ത് 10 മണിക്കെത്തുന്ന യാത്ര ആറു മണിക്ക് വടകരയിൽ ബഹുജന റാലിയോടും പൊതുസമ്മേളനത്തോടും കൂടി സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.