മുക്കം: നിർദിഷ്ട കൊച്ചി-മംഗളൂരു വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ കാരശ്ശേരിയിൽ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. അലൈൻമെൻറിൽ മാറ്റംവരുത്തണമെന്നും പഞ്ചായത്ത് പ്രസിഡൻറ് സമരപ്പന്തൽ സന്ദർശിക്കണമെന്നും പ്രതിപക്ഷത്തുനിന്ന് എം.ടി. അഷ്റഫ്, വി.എൻ. ജം നാസ് എന്നിവർ ആവശ്യപ്പടുകയായിരുന്നു. ഇതിനെതിരെ ഭരണപക്ഷത്തുനിന്ന് സജി തോമസ്, അബ്ദുല്ല കുമാരനെല്ലൂർ, സവാദ് ഇബ്രാഹിം എന്നിവർ രംഗത്തെത്തിയതോടെ യോഗം ബഹളത്തിൽ കലാശിച്ചു. കഴിഞ്ഞ ഭരണസമിതി അവതരിപ്പിച്ച അതേ പ്രമേയം നിലനിർത്താമെന്ന് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞങ്കിലും അലൈൻമെൻറിൽ മാറ്റംവരുത്തണമെന്ന നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ യു.ഡി.എഫ് അംഗങ്ങൾ തയാറായില്ല. ഇതോടെ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിക്ക് സാധാരണ ജനങ്ങളുടെ വിഷയങ്ങളേക്കാളും പ്രാധാന്യം കുത്തക കമ്പനികളുടെ കാര്യമാെണന്ന് യു.ഡി.എഫ് ആരോപിച്ചു. എം.ടി. അഷ്റഫ്, പി.പി. ഷിഹാബ്, വി.എൻ. ജംനാസ്, എൻ.കെ. അൻവർ, സുഹറ കരുവോട്ട് എന്നിവരാണ് ഇറങ്ങിപ്പോയത്. ഇറങ്ങിേപ്പായവർക്ക് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ നോർത്ത് കാരശ്ശേരിയിൽ പ്രകടനം നടത്തി. അതേസമയം, പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാെണന്ന് -പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.