നിയമ വിദ്യാർഥിയെ പൊലീസ്​ മർദിച്ചതായി പരാതി

കോഴിക്കോട്: കാർ തട്ടിയെന്നാരോപിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പൊലീസ് നിയമ വിദ്യാർഥിയെ മർദിച്ചതായി പരാതി. എറണാകുളം പറവൂർ കുന്നമ്മാവ് കാച്ചപ്പിള്ളി വീട്ടിൽ മാത്യു ജോസഫ് (21) ആണ് നടക്കാവ് എസ്.െഎയും കണ്ടാലറിയാവുന്ന പൊലീസുകാരനുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഒക്േടാബർ പത്തിനാണ് സംഭവം. ആലുവ ചൂണ്ടിയിലെ ഭാരത്മാത ലോ കോളജ് വിദ്യാർഥികളായ മാത്യുജോസഫ്, അടിമാലി സ്വദേശി അഫ്നാസ് മീരാൻ, കോഴിക്കോട് ബാലുേശ്ശരി സ്വദേശി റിനിൽ ഇഖ്ബാൽ എന്നിവർ കോഴിക്കോടുള്ള കൃഷ്ണൻ ഉണ്ണിയുടെ വീട് സന്ദർശിച്ച് മടങ്ങവെ നടക്കാവ് കാരാട്ട് റോഡിൽ വെച്ച് െപാലീസുകാരൻ കാറിന് മുന്നിലേക്ക് വരുകയായിരുന്നുവത്രെ. കാറോടിച്ച റിനിൽ പെെട്ടന്ന് ബ്രേക്കിട്ടതിനാൽ അപകടം ഉണ്ടായില്ല. എന്നാൽ, പൊലീസുകാരൻ ഇവരോട് തർക്കിക്കുകയും റിനിലിനെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് സ്റ്റേഷനിൽവെച്ച് പൊലീസുകാരൻ റിനിലി​െൻറ മുഖത്തടിച്ചു. ഇൗ സമയം പ്രശ്നം പറഞ്ഞുതീർക്കാമെന്ന് മാത്യുജോസഫ് പറഞ്ഞപ്പോൾ ആദ്യം, കണ്ടാലറിയാവുന്ന പൊലീസുകാരനും പിന്നീട് എസ്.െഎയും വന്ന് മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ബീച്ച് ആശുപത്രിയിൽ ആരോഗ്യ പരിശോധനക്ക് െകാണ്ടുപോകുേമ്പാൾ മർദിച്ചത് പറഞ്ഞാൽ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മാത്യു ജോസഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫിറ്റ്നസ് സ​െൻറർ ഉദ്ഘാടനം കോഴിക്കോട്: വെസ്റ്റ്ഹിൽ പോളിടെക്നിക്കിനോട് ചേർന്ന് ആരംഭിച്ച ഹെൽത്ത് ആൻഡ് ഫിസിക്കൽ ഫിറ്റ്നസ് സ​െൻറർ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. സഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, ടി.പി. പ്രകാശൻ, കെ. ബഷീർ, അബ്ദുൽ സലാം, ടി.പി. ബാബുരാജ്, കെ.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.