കൊടിയത്തൂർ: ജനവാസ മേഖലയിൽനിന്ന് ഗെയിൽ പൈപ്പ്ലൈൻ പൂർണമായും മാറ്റിസ്ഥാപിക്കണമെന്ന മുദ്രാവാക്യം ഉയർത്തി എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ ജനകീയ സമരത്തിന് ഏറനാട് നിയോജകമണ്ഡലം പരിസ്ഥിതികൂട്ടായ്മയുടെ െഎക്യദാർഢ്യം. സമരപന്തലിൽ നടന്ന പ്രതിഷേധകൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കരീം പഴങ്കലിൻ അധ്യക്ഷത വഹിച്ചു. ബഷീർ പുതിയോട്ടിൽ, കെ.ടി. മൻസൂർ, അലവിക്കുട്ടി കാവനൂർ, എം.കെ. മുഹമ്മദ്, കെ. നൗഷാദ്, പുളിക്കൽ മമ്മദ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. അബ്ദു, റഫീസ് മാളിക, യു.പി. മമ്മദ്, ഹമീദ് കായാഴിക്കൽ, ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മയുടെ ഭാരവാഹികളായ ജബ്ബാർ മൈത്ര, കുഞ്ഞാൻ മീമ്പറ്റ, സലാം പനോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.