നരിക്കുനി : 2005ൽ നരിക്കുനിയിൽ ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന അത്താണി ഡെസ്റ്റിറ്റ്യൂട്ട് ഹോമിൽ സൈക്യാട്രി ഒ.പി ആരംഭിച്ചു. സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസപ്റ്റസ് ചെയർമാൻ കെ.പി. സഹീർ ഉദ്ഘാടനം നിർവ്വഹിച്ചു. നരിക്കുനി പെയിൻ പാലിയേറ്റിവ് സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ എൻജിനീയർ കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഫൗസിയ റാൻ , ഡോ. ജെ.എച്. നിശാന്ത്, ഗഫൂർ പുളിക്കൽ, ഫരീദ് ബാവാഖാൻ, സെക്കോളജിസ്റ്റ് മിർജാൻ ഹനീഫ, പി.കെ. രാഘവൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ.സി. അബ്ദുൽ ഖാദർ സ്വാഗതവും ടി. മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.