കടലുണ്ടി: പേടിയാട്ട് ഭഗവതിയുടെ നീരാട്ടിനും തുടർന്ന് മകൻ ജാതവനുമൊത്തുള്ള കൂടിക്കാഴ്ചക്കും സാക്ഷ്യം വഹിക്കാനായി കടലുണ്ടിയിലേക്ക് ജനസാഗരം ഒഴുകി. വിനോദപരിപാടികൾക്കും ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റിനും നിരവധി പേരെത്തി. ദേവി നീരാടിയ വാക്കടവിലെ കടലിൽ വാക്കുളി നടത്താനും തുലാമാസ വാവിലെ പിതൃതർപ്പണത്തിനുമായി എത്തിയവർക്ക് ക്ഷേത്രാങ്കണങ്ങളും റെയിൽവേ സ്റ്റേഷനടക്കം വിശ്രമ കേന്ദ്രമായി. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി ഒട്ടേറെ പൊലീസുകാരും സേവന രംഗത്തുണ്ട്. ജനത്തിരക്ക് കാരണം വൈകുന്നേരത്തോടെ കടലുണ്ടി വഴിയുള്ള ഗതാഗതം സ്തംഭിച്ചു. തിരക്കു കാരണം അപകടമൊഴിവാക്കാൻ റെയിൽവേ ഗേറ്റിൽ കനത്ത പൊലീസ് കാവലുണ്ട്. വെള്ളിയാഴ്ച കാരകളിയിലെ ജാതവൻകോട്ടയിൽനിന്ന് ഊരുചുറ്റാൻ പുറപ്പെട്ട ജാതവൻ വർഷത്തിലൊരിക്കൽ മാത്രം മാതൃദർശനത്തിനായി അനുവദിക്കപ്പെട്ട തുലാമാസ വാവു നാളിൽ അമ്മ പേടിയാട്ട് ഭഗവതിയുമായി സംഗമിക്കും. ഉച്ചവരെ ഇരുവരും ഒരുമിച്ച് വാക്കടവിൽ ഭക്തരോടൊപ്പം കഴിഞ്ഞ് ഉച്ചക്കുശേഷം തിരിച്ചെഴുന്നള്ളും. അടുത്ത വർഷം കാണാമെന്ന പ്രതീക്ഷയിൽ അമ്മ പേടിയാട്ട് കാവിലേക്കും മകൻ മണ്ണൂർ കാരകളിപ്പറമ്പിലെ ജാതവൻകോട്ടയിലേക്കും തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.