പേരാമ്പ്ര: കുന്നുമ്മൽ, പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവത്തിെൻറ ലോഗോയെച്ചൊല്ലി വിവാദം. ഇരു ഉപജില്ലകളുടെയും ഒരേപോലുള്ള ലോഗോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കുന്നുമ്മൽ ഉപജില്ലയുടേത് പേരാമ്പ്ര ഉപജില്ല മോഷ്ടിച്ചതായുള്ള പ്രചാരണവും നടക്കുന്നുണ്ട്. ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂളിൽ ഒക്ടോബർ 30, 31, നവംബർ ഒന്ന്, രണ്ട്, മൂന്ന്തീയതികളിലാണ് കുന്നുമ്മൽ ഉപജില്ല കലോത്സവം നടക്കുന്നത്. പേരാമ്പ്ര ഉപജില്ല കലോത്സവം 14 മുതൽ 17 വരെ കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. സമൂഹ മാധ്യമങ്ങളിൽ വന്ന കുന്നുമ്മൽ ഉപജില്ലയുടെ ലോഗോ ആരോ എഡിറ്റ് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണെന്നും ഇതുമായി പേരാമ്പ്ര ഉപജില്ല കലോത്സവ കമ്മിറ്റിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്. പേരാമ്പ്രയിലെ കലോത്സവത്തിെൻറ ലോഗോ തയാറാക്കുകയോ പ്രകാശനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇവർ വിശദീകരിക്കുന്നു. പാലക്കാട് സ്വദേശി സലാം വല്ലാപ്പുഴയാണ് കുന്നുമ്മൽ ഉപജില്ല കലോത്സവത്തിനുവേണ്ടി ഈ ലോഗോ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.