ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണം കെട്ടിയുയർത്താൻ പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കും മാവൂർ: ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ -കുറ്റിക്കടവ് റോഡ് നവീകരണത്തിെൻറ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാൻ തീരുമാനം. ഇതിെൻറ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച റോഡ് പരിശോധിച്ചു. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും യാത്ര ദുഷ്കരവുമായ റോഡിെൻറ നവീകരണത്തിന് 2.25 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം നിർമാണ പ്രവൃത്തി തുടങ്ങിയിരുന്നു. കലുങ്കുകൾ പുതുക്കിപ്പണിയുന്ന ജോലിയാണ് തുടങ്ങിയത്. എന്നാൽ, നിലവിലുള്ള എസ്റ്റിമേറ്റിൽ റോഡ് ഉയർത്താൻ പദ്ധതിയില്ലെന്ന് അറിഞ്ഞ നാട്ടുകാർ ഇൗ ആവശ്യമുന്നയിച്ച് രംഗത്തുവരുകയായിരുന്നു. പുഴയിൽ ജലനിരപ്പ് ഉയരുേമ്പാൾ വെള്ളത്തിനടിയിലാകുന്ന റോഡ് ഉയർത്താതെ നവീകരിക്കുന്നതുകൊണ്ട് ഫലമില്ലെന്നാണ് നാട്ടുകാർ അറിയിച്ചത്. ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള റോഡിെൻറ വീതികൂട്ടൽ, കെട്ടി ഉയർത്തൽ, ഡ്രെയ്നേജ് നിർമാണം, ടാറിങ് തുടങ്ങിയ പ്രവൃത്തി നടത്താനായിരുന്നു തീരുമാനമെങ്കിലും പണി തുടങ്ങാൻ വൈകുകയും സാധനസാമഗ്രികളുടെ വിലനിലവാരം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇതിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടാവുകയായിരുന്നു. നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. ബിനുകുമാർ, അസി. എൻജിനീയർ എം.ടി. സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥലത്തെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് വയൽനിരപ്പിൽനിന്ന് പരമാവധി രണ്ടര മീറ്ററെങ്കിലും ഉയരത്തിൽ പാർശ്വഭിത്തി കെട്ടി ഉയർത്താൻ ധാരണയായി. നിലവിലുള്ള കരിങ്കൽകെട്ട് പൊളിച്ചുമാറ്റാതെ ഇതിനു െവളിയിലായിരിക്കും പുതിയ പാർശ്വഭിത്തി കെട്ടുക. ഇതനുസരിച്ച് അളെവടുത്തിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി അടുത്ത ദിവസംതന്നെ ഉന്നതാധികാരികൾക്ക് സമർപ്പിക്കും. റോഡിെൻറ വീതി തിട്ടപ്പെടുത്തുന്നതിന് സർവേ നടത്താൻ നേരത്തേതന്നെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. രണ്ട് ട്രാൻസ്ഫോർമർ അടക്കം വൈദ്യുതി പോസ്റ്റും ൈലനും മാറ്റി സ്ഥാപിച്ചും ഉപയോഗശൂന്യമായ പഞ്ചായത്ത് കിണർ മൂടിയുമായിരിക്കും പ്രവൃത്തി. റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം 19ന് രാവിലെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.