നന്തി-^ചെങ്ങോട്ടുകാവ് ബൈപാസ്​: ചെറുകിട കച്ചവടക്കാർക്ക്​ പുനരധിവാസ പാക്കേജ്​

നന്തി--ചെങ്ങോട്ടുകാവ് ബൈപാസ്: ചെറുകിട കച്ചവടക്കാർക്ക് പുനരധിവാസ പാക്കേജ് കോഴിക്കോട്: നന്തി -ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് നിയമപ്രകാരം ഉയർന്ന നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ്. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെടുന്നവർക്ക് 2013ലെ ന്യായമായ നഷ്ടപരിഹാരം നൽകും. കട നഷ്ടപ്പെടുന്ന ചെറുകിട കച്ചവടക്കാർക്കും വീട് നഷ്ടപ്പെടുന്ന ദാരിദ്യ്രരേഖയിൽ താഴെയുളളവർക്കും പുനരധിവാസ പാക്കേജും ലഭ്യമാക്കും. ബൈപാസി​െൻറ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ജനപ്രതിനിധികളുടെ സഹകരണം ജില്ല കലക്ടർ ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്ന ആളുകളുടെ ദേശം തിരിച്ചുളള യോഗം വിളിച്ച് അവരുടെ ആശങ്ക അകറ്റാനും തീരുമാനിച്ചു. കെ. ദാസൻ എം.എൽ.എ, കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.