കോഴിക്കോട്: ലോക കാഴ്ചദിനാചരണത്തിെൻറ ഭാഗമായി പ്രോജക്ട് വിഷൻ കാലിക്കറ്റ് യൂനിറ്റും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും സംഘടിപ്പിക്കുന്ന ബ്ലൈൻഡ് വാക്ക് ഒക്ടോബർ 12-ന് രാവിലെ പത്തരക്ക് മാനാഞ്ചിറ സ്ക്വയറിെൻറ പ്രധാനകവാടത്തിൽ നിന്നാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ ഫ്ലാഗ്ഓഫ് നിർവഹിക്കുന്ന ബ്ലൈൻഡ് വാക്ക് ടൗൺഹാളിലാണ് സമാപിക്കുക. വാക്കിന് കുട്ടിപ്പട്ടുറുമാൽ ഫെയിം ഫാത്തിമ അനുഷി നേതൃത്വം നൽകും. ടൗൺഹാളിൽ നടക്കുന്ന നേത്രദാനപ്രതിജ്ഞാചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. കാഴ്ചപരിമിതിയുള്ളവരും വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഫാ. തോമസ് അറക്കൽ, ഡോ. കെ.പി. ഫിലിപ്, വിജയകുമാർ മുകളേൽ, എ.കെ. അബാസ്, മാത്യു ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.