കാമ്പസുകളെ വർഗീയവത്കരിക്കാനനുവദിക്കില്ല -കെ.എം. അഭിജിത്ത് പേരാമ്പ്ര: ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സംഘ്പരിവാർ അജണ്ടകളെ കാമ്പസുകൾ ചെറുത്തുതോൽപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ സംഘടിപ്പിച്ച അറക്കൽ സിജു രക്തസാക്ഷിത്വദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് വി.ടി. സൂരജ് അധ്യക്ഷത വഹിച്ചു. വി.പി. ദുൽക്കിഫിൽ, ജിതേഷ് മുതുകാട്, എസ്. സുനന്ദ്, അർജുൻ കറ്റയാട്ട്, റിച്ചാൾഡ് ജോൺ, റംഷാദ് പാണ്ടിക്കോട്, സി.കെ. ബാലൻ, ബഷീർ പരിയാരം, ശ്രീകാന്ത് പേരാമ്പ്ര, വിഷ്ണു വൈ.എസ്. നിധിൻ വിളയാട്ടൂർ, ജിതിൻ ബാബു, മുആദ് നരിനട, വൈശാഖ് കൂത്താളി, എ.കെ. ജാനിബ്, ഫായിസ് നടുവണ്ണൂർ, ഐശ്വര്യ, ജസ്മിന എന്നിവർ സംസാരിച്ചു. അമ്പാഴപ്പാറയിലെ ശവകുടീരത്തിൽ കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വിളയാട്ട്കണ്ടി മുക്ക് മഹാത്മജി ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ കെ.എസ്.ടി.എയുടെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രായി അധ്യക്ഷത വഹിച്ചു. കെ. സത്യൻ, പി.പി. രഘുനാഥ്, കെ.കെ. രാജൻ, സി.എൻ. മാരാർ, മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.കെ. ബാലകൃഷ്ണൻ സ്വാഗതവും കെ.കെ. ശ്രീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.