കായികതാരങ്ങൾക്ക് കുടിവെള്ളം നൽകി: മുക്കത്തെ വാട്സ്ആപ്​ കൂട്ടായ്മ

മുക്കം: ഉപജില്ല സ്കൂൾ കായികമേളയിലെ താരങ്ങൾക്ക് കുടിവെള്ള വിതരണവുമായി 'എ​െൻറ മുക്കം' വാട്സ്ആപ് കൂട്ടായ്മ ശ്രദ്ധതേടുന്നു. മൂന്നു ദിവസങ്ങളിലായി മുവായിരത്തോളം കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേളയിലേക്കെത്തുന്നവർക്ക് ദാഹജലം നൽകുകയെന്ന സേവനമാണ് കൂട്ടായ്മ നടത്തുന്നത്. കുടിവെള്ള വിതരണം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സലീം പൊയിലിൽ, ഫിറോസ്, എം.കെ. മമ്മദ്, ബാവ ഒളകര, മനു മാരാത്ത്, സൗഫീഖ് വെങ്ങളത്ത്, ജലീൽ പെരുമ്പടപ്പ്, മുഹമ്മദ് കുഞ്ഞി, ഫൈസൽ ഉമ്മാട്ട്, ഉണ്ണീഷ് അഗസ്ത്യൻമുഴി, ആബിദ് അഗസത്യൻമുഴി, എൽ.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.