നാദാപുരത്ത് എസ്‌.ടി.യുവിൽ വിഭാഗീയത; 15ഓളം പേർ രാജിവെച്ചു

നാദാപുരം: മേഖലയിൽ എസ്.ടി.യുവിൽ കൂട്ട രാജി. ജില്ലാ ജോയിൻറ് സെക്രട്ടറി ഉൾപ്പെടെ പതിനഞ്ചോളം പേരാണ് സംഘടനയിൽനിന്ന് രാജിവെച്ചത്. എസ്.ടി.യു ഭരണഘടനക്ക് വിരുദ്ധമായി നിലവിൽ വന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. എസ്.ടി.യു ഭരണഘടന അനുസരിച്ച് യൂനിറ്റ് കമ്മിറ്റി കഴിഞ്ഞാൽ അതിനു മുകളിൽ ജില്ലാ കമ്മിറ്റി മാത്രമാണുള്ളത്. എന്നാൽ പ്രവർത്തന സൗകര്യം എന്ന പേരു നൽകി നാദാപുരത്ത് നിലവിൽവന്ന പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റി വിഭാഗീയ പ്രവർത്തനമാണ് നടത്തുന്നതെന്ന് രാജിവെച്ചവർ ആരോപിച്ചു. മുസ്ലിം ലീഗി​െൻറയും എസ്.ടി.യുവി​െൻറയും നേതൃത്വത്തി​െൻറ ഏകപക്ഷീയ നിലപാടുകളും വിഭാഗീയ പ്രവർത്തനങ്ങളും രാജിക്ക് ആക്കംകൂട്ടിയതായും ഇവർ കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി കെ.ടി.കെ. അബ്ദുല്ല, മുസ്ലിംലീഗ് തൂണേരി പഞ്ചായത്ത് പ്രവർത്തക സമിതി അംഗവും പഞ്ചായത്ത് കൗൺസിലറും യൂനിറ്റ് എസ്.ടി.യു സെക്രട്ടറിയുമായ ഫൈസൽ നെടുമ്പറത്ത് ഉൾപ്പെടെയുള്ള സജീവ പ്രവർത്തകരാണ് സംഘടനയിൽനിന്ന് രാജിവെച്ചത്. നിയമാനുസൃതം യൂനിറ്റ് കമ്മിറ്റി നിലവിൽ വന്നപ്പോൾ പുറത്തായവരാണ് ഇപ്പോൾ രാജി കോലാഹലം ഉണ്ടാക്കുന്നതെന്നാണ് ഔദ്യോഗിക വിഭാഗക്കാരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.